ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ചു, അന്‍പതുകാരന്‍റെ അമ്മയായി സാമന്ത എത്തുന്നു

അക്കിനേനി കുടുംബത്തിലെ മരുമകളായതോടെ സാമന്തയ്ക്ക് ഇനി പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല. കരിയറാണ് സാമന്ത ശ്രദ്ധിക്കുന്നത്.

വരുന്ന മികവുറ്റ വേഷങ്ങളിലാണ് സാമന്തയുടെ ശ്രദ്ധ. ഗ്ലാമര്‍ വേഷങ്ങള്‍ സമാന്ത ഉപേക്ഷിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോള്‍. യു ടേണ്‍ മുതലിങ്ങോട്ട് ഓരോ ചിത്രങ്ങളിലും സാമന്ത പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.

മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി സാമന്തയുടെ റിലീസ്. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിയ്ക്കുന്നത്.

റാവു രമേഷും രാജേന്ദ്ര പ്രസാദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഇതില്‍ റാവു രമേശിന്‍റെ അമ്മയുടെ വേഷത്തിലാണത്രെ സാമന്ത ചിത്രത്തിലെത്തുന്നത്. തീര്‍ത്തുമൊരു വ്യത്യസ്ത കഥാപാത്രമാണിതെന്നും അഭിനയ സാധ്യത ഏറെയുണ്ടെന്നും താരം പറഞ്ഞു എന്നാണ് അറിയുന്നത്.

prp

Related posts

Leave a Reply

*