ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ചു, അന്‍പതുകാരന്‍റെ അമ്മയായി സാമന്ത എത്തുന്നു

അക്കിനേനി കുടുംബത്തിലെ മരുമകളായതോടെ സാമന്തയ്ക്ക് ഇനി പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല. കരിയറാണ് സാമന്ത ശ്രദ്ധിക്കുന്നത്. വരുന്ന മികവുറ്റ വേഷങ്ങളിലാണ് സാമന്തയുടെ ശ്രദ്ധ. ഗ്ലാമര്‍ വേഷങ്ങള്‍ സമാന്ത ഉപേക്ഷിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോള്‍. യു ടേണ്‍ മുതലിങ്ങോട്ട് ഓരോ ചിത്രങ്ങളിലും സാമന്ത പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി സാമന്തയുടെ റിലീസ്. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഡിയാണ് ചിത്രം […]

 രാം ചരണിന്‍റെ പുതിയ ചിത്രം ‘രംഗസ്ഥലം 1985’ ന്‍റെ ടീസര്‍ പുറത്തിറങ്ങി

രാം ചരണിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘രംഗസ്ഥലം 1985’ ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക സാമന്ത അക്കിനേനിയാണ്. ചിട്ടി ബാബു എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൈത്രി മൂവീ മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നിനി, വൈ രവി ശങ്കര്‍, മോഹന്‍ ചെരുക്കുറി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദി പിനിസെറ്റി, ജഗപതി ബാബു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച്‌ 30ന് പ്രദര്‍ശനത്തിനെത്തും.