ലൂസിഫറില്‍ പൃഥ്വി രാജ് അഭിനയിക്കുന്നുണ്ടോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. അഭിനയിക്കുന്ന കാര്യത്തില്‍ കൃത്യമായി മറുപടി പറയാന്‍ പൃഥ്വിയടക്കം അണിയറ പ്രവര്‍ത്തകരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് പൃഥ്വി ഫെയ്സ് ബുക്കില്‍ പങ്കുവച്ച ക്യാരക്ടര്‍ പോസ്റ്ററിലെ താരത്തെ കണ്ട് ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുകയാണ്. സെയ്ദ് മസൂദ് എന്ന വേഷത്തില്‍ പൃഥ്വി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണിത്. നേരത്തെ പുറത്ത് വിട്ട ട്രെയിലറില്‍ പൃഥ്വിരാജിനോട് സാദൃശ്യം തോന്നുന്ന ആളുണ്ടെന്ന് കാണിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൃഥ്വി ഇതില്‍ കൃത്യമായ […]
Category: Entertainment
രാധാരവിയുടെ പരാമര്‍ശത്തിന് കൈയടിച്ചവരോട് പുച്ഛം മാത്രം; എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നാലും അഭിനയം തുടരും: നയന്‍താര
ചെന്നൈ: നടന്‍ രാധാരവിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി നടി നയന്‍താര. രാധാരവി സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് കൈയടിച്ചവരെ ഓര്‍ത്ത് പുച്ഛം തോന്നുന്നുവെന്നും നയന്‍താര പറഞ്ഞു. തമിഴ്‌നാട് ഡബ്ബിംഗ് യൂണിയന്‍ പ്രസിഡന്‍റ് കൂടിയായ രാധാരവിക്കു മറുപടിയുമായി വിശദമായ പത്രക്കുറിപ്പ് നയന്‍താര പുറത്തുവിട്ടു. ജന്മം തന്നതു സ്ത്രീയാണെന്നതു പോലും മറന്നാണ് ഇത്തരമാളുകള്‍ സ്ത്രീകളെ അപമാനിക്കുന്നത്. രാധാരവിയെ പോലുള്ളവര്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കായി സ്ത്രീ വിദ്വേഷം വിളമ്പുകയാണ്. ലൈംഗികച്ചുവയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കൈയടിക്കുന്ന കേള്‍വിക്കാരുള്ളിടത്തോളം രാധാരവിയെ പോലുള്ളവര്‍ സ്ത്രീ […]
‘ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു’ ; മഞ്ജുവാര്യര്‍ക്കൊപ്പം വിന്‍സിയുടെ പരസ്യചിത്രം – video
കൊച്ചി: ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്‍റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ ഫൈനലിസ്റ്റ് വിന്‍സിയുടെ ആദ്യ പരസ്യചിത്രമാണിത്. മഞ്ജുവിന്‍റെ സഹോദരിയായി, ഗര്‍ഭിണിയുടെ വേഷത്തിലാണു വിന്‍സി എത്തിയത്. ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു. കണ്ടോ ആരാണ് എന്‍റെ കൈ പിടിച്ചിരിക്കുന്നതെന്ന്. മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു വിന്‍സി കുറിച്ചു. എന്‍റെ ആദ്യ വര്‍ക്കിനെ കുറിച്ചുള്ള നിങ്ങളുടെ ആത്മാര്‍ഥമായ കമന്‍റുകള്‍ക്ക് ഒരുപാട് നന്ദി. ശരിക്കും ഇതെന്‍റെ രണ്ടാമത്തെ വര്‍ക്കാണ്. ആദ്യത്തേത് എപ്പോഴും നായികാ നായകനാണെന്നും വിന്‍സി […]
‘നീര്‍മാതളം പൂത്ത കാല’ത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി- video
നവാഗതനായ എ. ആര്‍ അമല്‍ കണ്ണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നീര്‍മാതളം പൂത്തകാലം’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “വെണ്ണിലാവിന്‍ തളിരല്ലേ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ചന്ദ്ര എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷെറോണ്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ആണ്.
‘വരിക വരിക സഹജരെ’ സമരഗാനം ലൂസിഫറിലും- video
പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ആദ്യഗാനം പുറത്ത്. വരിക വരിക സഹജരെ’ എന്ന ദേശഭക്തിഗാനത്തിന്‍റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം. ഗാനത്തിന്‍റെ ലിറിക് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുരളീ ഗോപി ആലപിച്ച ഗാനത്തിന്‍റെ പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ്. ഉപ്പു സത്യാഗ്രഹത്തിന് വേണ്ടി അംശി നാരായണപിളള എന്ന സ്വാതന്ത്രസമരസേനാനി എഴുതിയ വരികളാണിത്. ഈ കവിതയും പാടിക്കൊണ്ട് അദ്ദേഹം തിരുവനന്തപുരം മുതല്‍ മലബാര്‍ വരെ അദ്ദേഹം കാല്‍നടയാത്ര നടത്തി. അതിനിടെ കൊച്ചിയില്‍ വച്ച് അറസ്റ്റ് […]
‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്
തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല്‍ ഇനി ദിവസങ്ങള്‍ മാത്രം. 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര്‍ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്‍റെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദന്‍ സാറിനെ […]
‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’യിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ജിഷയുടെ അമ്മ
കൊച്ചി:പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു. ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് രാജേശ്വരി സിനിമാ രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്. നവാഗതനായ ബിലാല്‍ മെട്രിക്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയാസ് പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഈ വര്‍ഷം തന്നെ സിനിമ തീയ്യേറ്ററിലെത്തുമെന്നാണ് സൂചന. സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും രാജേശ്വരി വ്യക്തമാക്കി. തനിക്ക് ഇപ്പോള്‍ ധാരാളം രോഗങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് […]
പ്രിയങ്ക ഭയങ്കരിയാണ്, കുടുംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണവും അവള്‍ തന്നെയാണ്: നിക്ക് ജോനാസ്
താരങ്ങളോടുള്ള ആരാധന പോലെ തന്നെയാണ് അവരുടെ ജീവിതത്തെപ്പറ്റി അറിയാനുള്ള ആരാധകരുടെ ആകാംക്ഷയും. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെയും പ്രിയങ്കാ ചോപ്രയുടെയും ജീവിതമാണ് ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം. ഇരുവരുടെയും പ്രണയവും വിവാഹവും നേരത്തെ വ്യാപകമായി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഏറ്റവും ഒടുവില്‍ ജീവിതത്തെ പറ്റി നിക്‌ജോനാസും പ്രിയങ്കാ ചോപ്രയും പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹത്തെ പറ്റിയും തുടര്‍ന്നുള്ള ജീവിതത്തെ കുറിച്ചും പ്രിയങ്ക ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ: ”വിവാഹത്തിനു മുന്‍പു തന്നെ […]
പത്തൊക്കെ വെറും അക്കം മാത്രം; 24 ഇയര്‍ ചലഞ്ചുമായി ദിവ്യാ ഉണ്ണി
അടുത്തിടെ സിനിമാ താരങ്ങളും പ്രേക്ഷകരും സജീവമായി പങ്കെടുത്ത ഒന്നായിരുന്നു 10 ഇയര്‍ ചാലഞ്ച്. നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ച്. എന്നാല്‍ ദിവ്യാ ഉണ്ണിയെ സംബന്ധിച്ചടത്തോളം ഈ പത്തൊക്കെ വെറും അക്കം മാത്രമാണ്. പത്തില്‍ ഒതുക്കാതെ ഒരു 24 ഇയര്‍ ചാലഞ്ചുമായി വന്നിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയതാരം. 1995ല്‍ മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്‍റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യാ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം […]
മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ ട്രെയിലർ പുറത്ത്- video
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ മോദിയായി വേഷമിടുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് […]










