‘ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു’ ; മഞ്ജുവാര്യര്‍ക്കൊപ്പം വിന്‍സിയുടെ പരസ്യചിത്രം – video

കൊച്ചി: ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്‍റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ ഫൈനലിസ്റ്റ് വിന്‍സിയുടെ ആദ്യ പരസ്യചിത്രമാണിത്.

മഞ്ജുവിന്‍റെ സഹോദരിയായി, ഗര്‍ഭിണിയുടെ വേഷത്തിലാണു വിന്‍സി എത്തിയത്. ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു. കണ്ടോ ആരാണ് എന്‍റെ കൈ പിടിച്ചിരിക്കുന്നതെന്ന്. മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു വിന്‍സി കുറിച്ചു.

എന്‍റെ ആദ്യ വര്‍ക്കിനെ കുറിച്ചുള്ള നിങ്ങളുടെ ആത്മാര്‍ഥമായ കമന്‍റുകള്‍ക്ക് ഒരുപാട് നന്ദി. ശരിക്കും ഇതെന്‍റെ രണ്ടാമത്തെ വര്‍ക്കാണ്. ആദ്യത്തേത് എപ്പോഴും നായികാ നായകനാണെന്നും വിന്‍സി പറഞ്ഞു. മഴവില്‍ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്നു നായികാ നായകന്‍. ഇതിലെ കളിപ്പാട്ടം റൗണ്ടില്‍ ഗര്‍ഭിണിയായി അഭിനയിച്ച്‌ വിന്‍സി കയ്യടി നേടിയിരുന്നു. അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഗര്‍ഭിണിയുടെ വേദന അഭിനയിച്ചാണു താരം അന്നു പ്രേക്ഷകരുടെ മനം കവര്‍ന്നത്.

Leave a Reply

*