ആരാധകര്‍ കാത്തിരുന്ന വിവാഹ തീയ്യതി പുറത്ത് വിട്ട് പേളി; വൈറലായി ക്ഷണക്കത്ത്

അവതാരികയായും നടി എന്ന നിലയിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ശ്രീനിഷുമായി പേളി പ്രണയത്തിലാകുന്നത്. എന്നാല്‍ പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കളിച്ച നടകമാണ് ഇരുവരുടെയും പ്രണയമെന്ന് അന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. അതേ സമയം പരിപാടിക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ പുറത്തു വിട്ടതോടെ താര വിവാഹം ഉടന്‍ ഉണ്ടെന്ന് ആരാധകര്‍ […]

മദര്‍ തെരേസയുടെ ജീവിതകഥ സിനിമയാവുന്നു

പാവങ്ങളുടെ അമ്മയെന്ന് ലോകം വിളിക്കുന്ന മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി സിനിമയൊരുങ്ങുന്നു. സീമ ഉപാദ്യായ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ തലത്തില്‍ പ്രമുഖരായ നിരവധി താരങ്ങളും വേഷമിടുന്നു. പ്രദീപ് ശര്‍മ്മ, നിതിന്‍ മന്‍മോഹന്‍, ഗിരീഷ് ജോഹര്‍, പ്രാചി മന്‍മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദര്‍ തെരേസ ഇന്ത്യയിലും പുറത്തുമായി നടത്തിയിട്ടുള്ള യാത്രകള്‍ പ്രമേയമാക്കിയായിരിക്കും സിനിമ മുന്നോട്ട് പോവുക. സമാധാനം, സ്‌നേഹം, മനുഷ്യത്വം തുടങ്ങിയ ഗുണങ്ങള്‍ ലോകമെങ്ങും […]

മകനൊപ്പം പുരസ്കാര വേദിയില്‍ ചുവടുവച്ച് ജയം രവി- video

മകന്‍റെ പുരസ്കാര ദാന ചടങ്ങില്‍ കിടിലന്‍ ഡാന്‍സുമായി ആരാധകരെ ത്രസിപ്പിച്ച് ജയം രവി.  സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാറുള്ള താരത്തിന് രണ്ടു മക്കളാണുള്ളത്. ഒൻപതു വയസ്സുള്ള ആരവും നാലു വയസ്സുകാരൻ അയനും. കഴിഞ്ഞ വർഷം ജയം രവിയുടെ മകൻ ആരവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മാത്രമല്ല, ആദ്യ പടത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സമ്മാനവും നേടിയെടുത്തു. ജയം രവിയാണ് മകന് പുരസ്‌കാരം നൽകിയത്. മകന് പുരസ്കാരം നൽകാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജയം […]

‘ശുഭരാത്രി’യില്‍ ദിലീപിന്‍റെ നായികയായി അനു സിത്താര; ദിലീപുമൊത്ത് തുളസിമാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്ത് നടി

നടന്‍ ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ശുഭരാത്രി’യിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്ത് വിട്ട് നായിക അനു സിത്താര. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് ശേഷം ദീലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി. വ്യാസന്‍ കെ പിയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തുളസി മാലയണിഞ്ഞ് നില്‍ക്കുന്ന ദിലീപിന്‍റെയും അനു സിതാരയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അനു സിത്താര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ദിലീപിന്‍റെ പുതിയ ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന […]

‘ഞാന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല, എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല’: പ്രിയ വാര്യര്‍

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രിയയുടെ വാക്കുകള്‍. പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവില്‍ നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. നൂറിനെയായിരുന്നു തുടക്കത്തില്‍ ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘മാണിക്യമലരായ പൂവി…’ എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗം […]

രണ്ടാം ഭാര്യയ്‌ക്കൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് ബഷീര്‍ ബഷി; ആശംസയുമായി സുഹാന

മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. വിജയ സാധ്യതയുണ്ടായിരുന്നെങ്കിലും ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനുള്ളില്‍ താരം പുറത്ത് പോയിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ടിക് ടോക് വീഡിയോസ് ചെയ്ത് ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ബിഗ് ബോസിലേക്ക് എത്തിയ സമയത്ത് ബഷീര്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായത് രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിലാണ്. രണ്ട് ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. പലരും ഇതിനെ […]

സയേഷ ഇനി ആര്യയ്ക്ക് സ്വന്തം- ചിതങ്ങള്‍ കാണാം

കുറച്ച് ദിവസങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകം ഒരു താരവിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ ശ്രമിച്ച ആര്യയ്ക്ക് അന്ന് ഒരു വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ താരം ഇപ്പോള്‍ തന്‍റെ ജീവിത സഖിയെ സ്വന്തമാക്കിയിരിക്കുകയാണ്. നടി സയേഷ സൈഗാളിനെയാണ് ആര്യ വിവാഹം കഴിച്ചിരിക്കുന്നത്. ആര്യയും സയേഷയും പ്രണയത്തിലാണെന്ന് ഇടക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്‍റൈന്‍സ് ദിനത്തില്‍ തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. […]

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ ട്രെയിലര്‍ പുറത്ത്- video

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഇളയരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രം മാര്‍ച്ച് 22നാണ് റിലീസാവുന്നത്. ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അത്ഭുത ദ്വീപിന് ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രം കൂടിയാണിത്. മൂവി മ്യൂസിക്കല്‍ കട്ട്‌സിന്‍റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ […]

അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്‍റെ ഏറ്റവും വലിയ വിമര്‍ശകന്‍ ഭര്‍ത്താവാണ്: അനു സിതാര

സ്‌കൂള്‍, സര്‍വകലാശാല കലോത്സവങ്ങളിലെ പ്രതിഭയായിരുന്ന വയനാട്ടുകാരി അനു സിതാര, ഇന്നു മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന യുവ നായികയാണ്. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്‍റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളില്‍ നായികയായി. ദിലീപ് നായകനായി വ്യാസന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലെ നായികാവേഷവും അനു സിത്താരയ്ക്കാണ്. തന്‍റെ കലാജീവിതത്തിലെ വഴിത്തിരിവുകള്‍ അനു സിതാര പങ്കുവയ്ക്കുന്നു. ”കലോല്‍സവങ്ങളിലെ നൃത്ത മികവു തന്നെയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. പൊട്ടാസ് […]

‘നായകന്‍ എങ്ങനെയും ആയിക്കോട്ടെ നായിക സുന്ദരിയായിരിക്കണം’; സിനിമകളിലെ ഒരിക്കലും മാറാത്ത നായിക സങ്കല്‍പം

കൊച്ചി: സിനിമികളിലെ നായക സങ്കല്‍പത്തിന് അല്‍പം മാറ്റിവന്നെങ്കിലും ഒരിക്കലും മാറാത്തവരാണ് നായികമാര്‍. നായകന്‍ എങ്ങിനെയും ആയിക്കോട്ടെ പക്ഷെ നായിക സുന്ദരിയായിരിക്കണമെന്നത് സിനിമകളിലെ അലിഖിത നിയമമാണ്. നാട്ടിന്‍പുറത്താണെങ്കിലും നായികയെ അണിയിച്ചൊരുക്കി അന്യഗ്രഹ ജീവികളെ പോലെ ആക്കിയെടുക്കും. പഴയകാല നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ നായികമാര്‍. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമയെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ആര്‍.ജെ സലിം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്നത്തെ നായികമാരെക്കുറിച്ച് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ […]