‘നായകന്‍ എങ്ങനെയും ആയിക്കോട്ടെ നായിക സുന്ദരിയായിരിക്കണം’; സിനിമകളിലെ ഒരിക്കലും മാറാത്ത നായിക സങ്കല്‍പം

കൊച്ചി: സിനിമികളിലെ നായക സങ്കല്‍പത്തിന് അല്‍പം മാറ്റിവന്നെങ്കിലും ഒരിക്കലും മാറാത്തവരാണ് നായികമാര്‍. നായകന്‍ എങ്ങിനെയും ആയിക്കോട്ടെ പക്ഷെ നായിക സുന്ദരിയായിരിക്കണമെന്നത് സിനിമകളിലെ അലിഖിത നിയമമാണ്. നാട്ടിന്‍പുറത്താണെങ്കിലും നായികയെ അണിയിച്ചൊരുക്കി അന്യഗ്രഹ ജീവികളെ പോലെ ആക്കിയെടുക്കും.

പഴയകാല നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ നായികമാര്‍. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമയെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ആര്‍.ജെ സലിം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്നത്തെ നായികമാരെക്കുറിച്ച് പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സിനിമയിലെ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളിലെ സൗന്ദര്യവല്‍ക്കരണം കാരണം ഏറ്റവുമധികം മാറിപ്പോയത് നായികമാരാണ്. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമ. എല്ലാ രീതിയിലും ഒബ്‌ജെക്ടിഫൈ ചെയ്തു കളഞ്ഞു. കുമ്മായം മുക്കിയതു പോലത്തെ വെളുപ്പ് മാത്രമല്ല, അലമ്പ് എന്നൊരു മനുഷ്യ സഹജമായ അവസ്ഥയേ ഇല്ലാത്ത, എപ്പോ നോക്കിയാലും ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങിയത് പോലെ, ഇപ്പോഴും ഇന്‍ട്രോ സീനില്‍ ശരീര സൗന്ദര്യത്തില്‍ മാത്രം തളച്ചിരിട്ടിരിക്കുന്ന, ആദ്യ ഷോട്ടില്‍ സ്ലോ മോഷനില്‍ മുടി കാറ്റിലാടുന്ന, ആദ്യ കാഴ്ചയില്‍ തന്നെ നായകന് അന്തം വിടാന്‍ പാകത്തിലൊരു ഷോ പീസാക്കി കളഞ്ഞു പ്രധാന നടിയെ.

പ്രാതിനിധ്യ സ്വഭാവം പോയിട്ട് ഈ ഗ്രഹത്തിലെ തന്നെയാണെന്ന് പറയില്ല. ഒരു ടോട്ടല്‍ ഐ കാന്‍ഡി. സിനിമയിലെ പ്രാധാന്യം പിന്നെ പറയേം വേണ്ട. പലരും പൊക്കിയടിക്കുന്ന തമിഴ് സിനിമയിലൊക്കെ ഇന്നും ഇക്കാര്യത്തില്‍ മാത്രം വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നു. കഥയെത്ര ഉള്‍നാട്ടില്‍ സെറ്റ് ചെയ്താലും നായിക നല്ല ആപ്പിള്‍ പോലെ ഇരിക്കണമെന്നാണ് ശാസ്ത്രം. മലയാളം പക്ഷെ തമ്മില്‍ ഭേദമാണ്.

അപ്പോഴൊക്കെയാണ് കാര്‍ത്തികയെ ഓര്‍മ വരുന്നത്. എത്ര റിയലായിരുന്നു. അതേപോലെ തന്നെ രോഹിണി, ശാരി, മേനക അങ്ങനെയെത്ര പേരുകള്‍. ശാലീന സൗന്ദര്യം മാങ്ങാത്തൊലി എന്നൊന്നുമല്ല പറയുന്നത്. കുറഞ്ഞപക്ഷം ഒരു മനുഷ്യനായി തോന്നുമായിരുന്നു. സാധാരണ കാണുന്ന പോലത്തെ ഒരാളായി തോന്നുമായിരുന്നു.

prp

Related posts

Leave a Reply

*