തെന്നിന്ത്യയില്‍ ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് അംബിക. മലയാളത്തിലും തമിഴിലുമുളള മിക്ക താരങ്ങളുടെയും നായികയായി അംബിക അഭിനയിച്ചിരുന്നു. തുടര്‍ന്ന് സഹനടിയായും നടി സിനിമകളില്‍ തിളങ്ങിയിരുന്നു. മലയാളത്തില്‍ ഷീ ടാക്‌സി എന്ന ചിത്രത്തിലാണ് അംബിക ഒടുവിലായി അഭിനയിച്ചിരുന്നത്. ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്നാണ് അംബിക പറയുന്നത്. ‘ഞാന്‍ വിദേശത്ത് താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു’- അംബിക പറഞ്ഞു. ഇക്കഴിഞ്ഞ വനിതാ ഫിലിം അവാര്‍ഡില്‍ […]
Category: Entertainment
ഇന്ത്യയ്ക്ക് പറ്റിയ അമളി; ‘അമ്പിളി’യുടെ പോസ്റ്ററില്‍ നരേന്ദ്ര മോദിയെ ട്രോളി ട്രോളന്‍മാര്‍
സൗബിന്‍ നായകനായെത്തുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗബിന്‍റെ ലുക്കിലും ഭാവത്തിലും പുതുമയോടെ എത്തിയ പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുകളിലും തങ്ങളുടെ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രോളന്മാര്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്കിന്‍റെ മേലെയും ചില കൈക്രിയകള്‍ നടത്തിയിരിക്കുകയാണ്. പോസ്റ്ററില്‍ സൗബിന്‍റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പിളി എന്ന പേരില്‍ മാറ്റം വരുത്തി, ‘ഇന്ത്യയ്ക്ക് പറ്റിയ അമളി’ എന്നാക്കി. എന്തായാലും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ […]
ഇമ്മാതിരി ചോദ്യ പേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം; വൈറലായി വിദ്യാർഥിയുടെ ടിക്ടോക് വീഡിയോ
കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളെ വലച്ച് കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പര്‍. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറാണ് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യചിഹ്നമായത്. പല വിദ്യാർത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്‍റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർഥിയെടുത്ത ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ്. ”ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻ പേപ്പറിട്ടതാണവൻ. ആ ചോദ്യപ്പേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും” – രോഷത്തോടെ വിദ്യാർത്ഥി പറയുന്നു. […]
അമരത്തിരിക്കാന്‍ ടോവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ വേണം…
ടൊവിനോ നായകനാകുന്ന ‘ആരവം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നായികയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. മഞ്ജുവാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതാണ് ഈ വിവരം. മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അമരത്തിരിക്കാന്‍ ടോവിനോയുണ്ട്. അണിയത്തിരിക്കാന്‍ നായികയെ വേണം. വയസ്സ് 16നും 20നും ഇടയില്‍. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം മാര്‍ച്ച് 20ന് മുന്‍പായി ഈ കാണുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. aaravamheroine@gmail.com . ജിത്തു അഷറഫ് […]
ബുള്ളറ്റ് ഓടിക്കാന്‍ മോഹം, തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി; പരിമിതികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ അജികുമാര്‍
കൊല്ലം: വിധി കാട്ടിയ ക്രൂരതയ്ക്കു വഴങ്ങിയാണ് ജീവിതമെങ്കിലും മോഹങ്ങള്‍ക്ക് അതിരിടാന്‍ അജികുമാര്‍ ഒരുക്കമല്ല. സ്വന്തം ബുള്ളറ്റില്‍ സ്വന്തം നാട്ടിലൂടെ സവാരി. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്. ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നു, വളര്‍ച്ച മുരടിച്ചു. നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്ന് അജികുമാര്‍ കുതിക്കുകയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. […]
റിമി ടോമിയുടെ ഗാനമേളയ്ക്കിടെ കൂട്ടത്തല്ല്; ഗായിക ഓടിരക്ഷപ്പെട്ടു- video
കോട്ടയം: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ നടത്തിയ ഗാനമേള സംഘര്‍ഷത്തില്‍ കലാശിച്ചു. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. റിമിടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. അതേസമയം സംഘര്‍ഷ സ്ഥലത്തുനിന്നും ഗായിക റിമി ടോമി ഓടി രക്ഷപ്പെട്ടു. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്‍റെ വാദ്യോപകരണങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം […]
‘അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ രണ്ടാമത്തെ വീഡിയോ സോംഗ് പുറത്തുവിട്ടു. “കാത്തുകാത്തേ” എന്ന ഈ ഗാനം സിതാര കൃഷ്ണകുമാ൪ ആണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. അശോകന്‍ ചരുവിലിന്‍റെ കഥയില്‍ ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ഈ കാളിദാസ് ജയറാം – ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ […]
ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്: രഞ്ജിനി ഹരിദാസ്- video
ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്നു എന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസത്തിന്‍റെ അര്‍ത്ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു. ‘ഫെമിനിസത്തിന്‍റെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കുമറിയില്ല. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്‍റേതും പെണ്ണിന് പെണ്ണിന്‍റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ […]
കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം; മരണത്തില്‍ ദുരൂഹത തുടരുന്നു
ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ കലാഭവന്‍ മണി സ്പര്‍ശിക്കാത്ത തലങ്ങളുണ്ടാവില്ല. ഒരു സ്‌കൂളിന്‍റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു. […]
ദിലീപിന്‍റെ ആശീര്‍വാദത്തോടെ കാവ്യഎത്തുന്നു; തിരിച്ചുവരവ് സിനിമയിലേക്കല്ല
ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. കുടുംബജീവിതവുമായി കഴിയാനാണ് തന്‍റെ താല്‍പര്യമെന്ന് താരം വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. […]










