പത്തൊക്കെ വെറും അക്കം മാത്രം; 24 ഇയര്‍ ചലഞ്ചുമായി ദിവ്യാ ഉണ്ണി

അടുത്തിടെ സിനിമാ താരങ്ങളും പ്രേക്ഷകരും സജീവമായി പങ്കെടുത്ത ഒന്നായിരുന്നു 10 ഇയര്‍ ചാലഞ്ച്. നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ച്. എന്നാല്‍ ദിവ്യാ ഉണ്ണിയെ സംബന്ധിച്ചടത്തോളം ഈ പത്തൊക്കെ വെറും അക്കം മാത്രമാണ്.

പത്തില്‍ ഒതുക്കാതെ ഒരു 24 ഇയര്‍ ചാലഞ്ചുമായി വന്നിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയതാരം. 1995ല്‍ മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്‍റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യാ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം കഴിഞ്ഞെങ്കിലും ദിവ്യയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്‍റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. തൊണ്ണൂറുകളില്‍ മഞ്ജുവാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ വിനയന്‍റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.

Social Icons
Social Icons
prp

Related posts

Leave a Reply

*