സാദൃശ്യം തോന്നുന്നെങ്കില്‍ യാദൃശ്ചികം മാത്രം’; ‘ഡിസ്‌ക്ലൈമറു’മായി ഒരു ടീസര്‍- video

ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമാണെന്നുള്ള മുന്‍കൂര്‍ അറിയിപ്പ് സാധാരണ സിനിമ ആരംഭിക്കും മുന്‍പാണ് കാണാറുള്ളത്. എന്നാല്‍ ടീസര്‍ വീഡിയോയില്‍ തന്നെ അത്തരമൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രം.

തൊഴില്‍ രഹിതനായ നായകന് സുഹൃത്ത് ‘ഭാരത് സ്‌കില്‍ യോജന’ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതിന്‍റെ മാതൃകയിലാണ് ടീസര്‍. 

ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്. അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയ താരനിരയും അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ശരത് ഷാജി. സംഗീതം പ്രശാന്ത് പിള്ള. ഡി 14 എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് നിര്‍മ്മാണം.

Leave a Reply

*