768 കുപ്പി മാഹി മദ്യവുമായി മട്ടന്നൂരിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

മ​ട്ട​ന്നൂ​ർ: വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന വ​ൻ മദ്യ​ശേ​ഖ​രം പി​ടി​കൂ​ടി. മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 768 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ സ്വ​ദേ​ശി താ​ഴ​ത്ത് വീ​ട്ടി​ൽ ടി. ​വ​രു​ണി (22)നെ അറസ്റ്റ് ചെയ്തത്.​

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ചാ​വ​ശേ​രി പത്തൊമ്പ​താം മൈ​ലി​ൽ വ​ച്ചു മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​വി. സു​ലൈ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്നോ​വ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ഹി മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. മാ​ഹി മ​ദ്യ​ത്തി​ന്‍റെ ഓ​ർ​ഡ​ർ എ​ടു​ത്ത​തി​ന് ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​യാ​ളാ​ണ് വ​രു​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം കാ​ര​ണം മ​ദ്യ​ഷാ​പ്പു​ക​ൾ​ക്ക് അ​വ​ധി​യാ​യ​തി​നാ​ൽ വി​ല്പ​ന​യ്ക്ക് ചാ​വ​ശേ​രി പ​റ​മ്പി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഇ​ന്ന് മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

prp

Leave a Reply

*