ഇരുപത്തിയഞ്ച് ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോൾ വൻ ഭൂരിപക്ഷവുമായി യുഡിഎഫ്

തിരുവനന്തപുരം: ഇരുപത്തഞ്ച് ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോൾ വൻ ഭൂരിപക്ഷവുമായി കേരളത്തിൽ യു ഡി എഫ്.   എന്നാൽ എൽ ഡി എഫ് ഒരു  മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഒരു മണ്ഡലങ്ങളിലും എൻ ഡി എ മുന്നേറുന്നില്ല.

എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന രീതിയിലാണ് കേരളത്തിന്‍റെ ഇതുവരെയുള്ള വിധി. അതേസമയം കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ എൽ ഡി എഫിന് മികച്ച വിജയം ലഭിച്ച മണ്ഡലങ്ങൾ പോലും ഇത്തവണ യു ഡി എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

ദേശീയ തലത്തിലുള്ള കണക്കുകൾ പ്രകാരം എൻഡിഎയാണ് മുന്നിട്ട് നിൽകുന്നത്. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം 325 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് നിലനിർത്തുന്നത്. 108 മണ്ഡലങ്ങളിൽ യുപിഎ യും ബാക്കിയുള്ളവ 108 എന്ന നിലയിലുമാണ്.

prp

Leave a Reply

*