സൂര്യ ചിത്രം ‘എന്‍ജികെ’ മെയ് 31 ന് തീയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 31ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ കേരളത്തിലെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍.

നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് എന്‍ജികെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജഗപതി ബാബു, സമ്പത്ത് രാജ്, മന്‍സൂര്‍ അലിഖാന്‍, ബാല സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

prp

Leave a Reply

*