വിനായകന്‍റെ സ്ത്രീവിരുദ്ധത; യുവതിയുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയ നടന്‍ വിനായകനെതിരെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ വിനായകനെതിരേ മീ ടൂ ആരോപണവുമായി മുന്‍ മോഡലായ മൃദുല ദേവി ശശിധരന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മൃദുല വിനായകനെതിരെ മീടു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് മൃദുല ഫേസ്ബുക്കില്‍ കുറിച്ചത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം എന്നും മൃദല ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.  എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്‍റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പന്‍ കാണും. ക്യാംപയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.

prp

Leave a Reply

*