ജുംബാലഹരിയുമായി കമ്മട്ടിപ്പാടം ടീം എത്തുന്നു

കമ്മട്ടിപ്പാടം സിനിമയിലൂടെ മലയാളികള്‍ക്ക് ലഭിച്ച താരങ്ങളായിരുന്നു മണികണ്ഠന്‍ ആചാരിയും വിഷ്ണു രഘുവും, പ്രവീണും പി ബാലചന്ദ്രനും. കമ്മട്ടിപ്പാടം ടീം ഇതാ മറ്റൊരു ചിത്രവുമായി എത്തുന്നു.

ജുംബാ ലഹരി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു.


ചിത്രത്തിലെ നായിക പുതുമുഖമാണ്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. റെസ്റ്റ്‌ലെസ് മങ്കീസിന്‍റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

prp

Leave a Reply

*