‘എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല’: ആർ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല സ്ത്രീ പ്രവേശന വിഷയമെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള.

സ്ത്രീകൾ വലിയ തോതിൽ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. ആചാരം സംരക്ഷിക്കാത്തത് സ്ത്രീവോട്ടുകളിൽ പ്രതിഫലിച്ചു. ഇത്രത്തോളം ജാതീയ ചേരിതിരിവുള്ള ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. മോദി വിരോധികൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.

ചില വിഭാഗങ്ങൾ ഒരു ഭാഗത്ത് ജാതി പറയുമ്പോൽ സ്വാഭാവികമായും എതിർഭാഗവും സംഘടിക്കും. അതും തെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞു. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകൾ. ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും ആഗ്രഹിക്കുന്നത് അതാണ്. കോൺഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാൻ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണമാണ് നടന്നത്. അത് വിശ്വസിച്ച കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്യുകയായിരുന്നു.

prp

Leave a Reply

*