എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട്(81)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ആറരയോടെ വസതിയില്‍വെച്ചാണ് അന്തരിച്ചത്.

കന്നട സാഹിത്യത്തിന് പുതിയ ഒരു മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ജനിച്ച അദ്ദേഹം ദീര്‍ഘനാളായി ബംഗളൂരാണ് താമസം.

prp

Leave a Reply

*