സൗദി അറേബ്യ കടുത്ത ചൂടിലേക്ക്; ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യ: സൗദി അറേബ്യ കടുത്ത ചൂടിലേക്ക് നീങ്ങുന്നു.വരും ദിവസങ്ങളിൽ ചൂടിന്‍റെ കാഠിന്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച്ച മുതൽ ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ചൂട് കടുത്തതോടെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചത് . ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസം വരെയാണ് ഉച്ചവിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ തൊഴിലാളികളെ ഉപയോഗിച്ച് പുറം ജോലി എടുപ്പിക്കരുതെന്ന കർശന നിർദ്ദേശമാണ് മന്ത്രാലയം പുറപ്പെടുവിച്ചത് .

തൊഴിലാളികൾക്ക് സുരക്ഷിത തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കുക വഴി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയത്തിന്‍റെ ഈ തീരുമാനം. അതെ സമയം ഉച്ചവിശ്രമ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

prp

Leave a Reply

*