കേരളം അതിജീവിച്ച പ്രളയം- ‘രൗദ്രം 2018’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കേരളം ഒറ്റക്കെട്ടായി അതിജീവിച്ച 2018ലെ പ്രളയത്തെ പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം ‘രൗദ്രം 2018’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ടോവിനോ തോമസ് ആണ് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജയരാജിന്‍റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്.

പ്രകൃതിയുടെ സംഹാര രൗദ്ര താളത്തിന് മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്നും പ്രളയത്തിന്‍റെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത ഒരാളെന്ന നിലയില്‍ യാതനകള്‍ക്കിടയിലും മലയാളി സമൂഹം കാഴ്ചവെച്ച ധൈര്യത്തെയും ശക്തിയെയും കൂട്ടായ്മയെയും ഈ അവസരത്തില്‍ താന്‍ അഭിനന്ദിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ടോവിനോ കുറിച്ചു.

 രണ്‍ജി പണിക്കരും കെപിഎസി ലളിതയുമാണ് രൗദ്രം 2018ലെ പ്രധാന കഥാപാത്രങ്ങള്‍. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

prp

Leave a Reply

*