ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നറുമായി ‘റിച്ചി’ ഡിസംബര്‍ 1ന് തിയേറ്ററിലേക്ക്

തമിഴ്-മലയാള സിനിമാലോകം ആകാഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രക്ഷിത് ഷെട്ടിയാണ്. വിനോദ് ഷൊര്‍ണ്ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ റൗഡിയുടെ വേഷമാണ് നിവിന്. തികഞ്ഞ ഒരു ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും റിച്ചി. ചിത്രത്തിനായി നിവിന്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. പ്രകാശ് രാജ്, നടരാജ് സുബ്രഹ്മണ്യന്‍, അശോക് ശെല്‍വന്‍, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, […]

‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്‍റെ  ഭാഗമായി പശുക്കള്‍ക്കും ആപ്പ്

കൊല്‍ക്കത്ത: ആംബുലന്‍സിനും ആശുപത്രികള്‍ക്കും പിന്നാലെ പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പും. ആര്‍എസ്‌എസ് അനുകൂല സംഘടനയായ ഗോസേവ പരിവാര്‍ നടത്തുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്‍റെ  ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത്. ‘സെല്‍ഫി വിത്ത് ഗോമാതാ’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലാക്കാനുമാണ്  ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതെങ്കിലും  പശുവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള  പദ്ധതിയും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. 2015ല്‍ ഞങ്ങള്‍ മത്സരം നടത്തിയപ്പോള്‍ വാട്സാപ്പ് വഴിയായിരുന്നു എന്‍ട്രികള്‍ ക്ഷണിച്ചത്. അത് ചില സാങ്കേതിക തടസ്സങ്ങള്‍ക്ക് വഴിവെച്ചിരുന്നു. […]

ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡില്‍ ‘സിങ്കം 3’

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശസ്ത സംവിധായകന്‍ രോഹിത് ഷെട്ടിയാകും സിനിമ ഹിന്ദിയില്‍ ഒരുക്കുക. നായകനായി എത്തുക അജയ് ദേവ്ഗണ്‍ ആയിരിക്കും. മുന്‍പ് സൂര്യ നായകനായ ‘സിങ്ക’ത്തിന്‍റെ റീമേക്ക് ചെയ്യാനായിരുന്നു രോഹിത്തിന്‍റെ പദ്ധതി. ‘സിങ്കം 3’ എന്ന പേരില്‍ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇതേ പേരില്‍ ‘ആക്ഷന്‍ ഹീറോ ബിജു’വാകും ചെയ്യുക എന്നാണ് ബോളിവുഡില്‍ നിന്നുവരുന്ന പുതിയ വാര്‍ത്തകള്‍.  

പ്രണയത്തിന്‍റെ മധുരവുമായി ‘മായാനദി’ ക്രിസ്തുമസിനെത്തും

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’ ക്രിസ്തുമസിന് പ്രേക്ഷകരുടെ മുന്നിലെക്കെത്തും. ആഷിഖ് അബുവും ടൊവീനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്  ഇത് . പുതിയ കാലത്തിന്‍റെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ടൊവിനോ നായകനാവുന്ന മായാനദിയില്‍  ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്തന്‍, അപ്പു എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് […]

യാത്രയുടെ അനുഭവം പങ്കുവെക്കാന്‍ ‘ഒമ്പതാം വളവിനപ്പുറം’ തിയേറ്ററുകളിലേക്ക്

സംവിധായകന്‍ വി എം വിനുവിന്‍റെ  സഹോദരന്‍ അനില്‍ സംവിധാനം ചെയ്യുന്ന  ‘ഒമ്പതാം  വളവിനപ്പുറം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥയാണ് ഇതില്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക് പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്‍റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി കബീര്‍, ഷൈജു […]

‘ആദി’ വരും നരസിംഹത്തിന്‍റെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍

മലയാളത്തിന്‍റെ  മഹാനടന്‍ മോഹന്‍ലാലിന്‍റെ  സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച   ‘നരസിംഹം’ റിലീസായിട്ട് ജനുവരി ഇരുപത്തിയാറിന് പതിനെട്ട് വര്‍ഷം തികയുകയാണ്. അതിനു ഇരട്ടി മധുരവുമായിമറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. താര പുത്രന്‍  പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ‘ആദി’യും  ഇതേ ദിവസം റിലീസാവാന്‍ പോവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദി എന്ന പ്രണവിന്‍റെ  കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഈ ചിത്രം. മുമ്പ്  ജിത്തു ജോസഫിന്‍റെ  തന്നെ ലൈഫ് ഓഫ് ജോസൂട്ടി, […]

സല്‍മാന്‍ ഖാന്‍റെ ‘ഗൈര്‍ സിന്താ ഹേ’ ക്രിസ്തുമസിനെത്തും

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും, കത്രീന കൈഫും  ഒന്നിക്കുന്ന ചിത്രമാണ് ‘ഗൈര്‍ സിന്താ ഹേ’. 2012 ല്‍ ഇറങ്ങിയ ‘ഏക്‌ ദി ടൈഗര്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ സംവിധാനം. ഏക്‌ ദി ടൈഗര്‍   സംവിധാനം ചെയ്തത് കബീര്‍ ഖാനായിരുന്നു. ആദിത്യ ചോപ്രയുടെ  കഥയ്ക്ക് അലി അബ്ബാസ് സഫര്‍ തന്നെ ആണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. ‘ഗൈര്‍ […]

അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ കളിത്തോഴിയായി കുഞ്ഞു സിവ. ധോണിയുടെ മകളുടെ മലയാളം പാട്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു

മുംബൈ: ”അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ…” എന്ന ഗാനം കേള്‍കാത്തവരും അത് ഒരു വട്ടമെങ്കിലും ഏറ്റുപാടാത്തവരും ചുരുക്കമായിരിക്കും.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതത്തിലെ എം.ജി.ശ്രീകുമാറും ചിത്രയും ചേര്‍ന്ന് പാടിയ ഗാനം അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കാന്‍  വഴിയില്ല. സംഭവം വേറൊന്നുമല്ല   ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ രണ്ടു വയസ്സുകാരി മകള്‍ സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ വീഡിയോ സോംഗ് യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത സിവയുടെ പാട്ട് മലയാളി പെണ്‍കുട്ടികളെപ്പോലും അത്ഭുതപ്പെടുത്തുകയാണ്. മകളുടെ പേരിലുളള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ധോണി തന്നെയാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. […]

സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരം ഇന്ന്

ചെന്നൈ:  ജനപ്രിയ സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ഓസ്ട്രേലിയയിലുള്ള മകള്‍ അനു വന്നതിനു ശേഷമായിരിക്കും  ചടങ്ങുകള്‍ ആരംഭിക്കുക. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് […]

‘ദി പ്രീഡേറ്റ’റിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സ്റ്റാര്‍ ഷിപ്പ് ട്രൂപ്പേഴ്സ് താരം ജേക്ക് ബിസി ഷൈന്‍ ബ്ലാക്കിന്‍റെ  പുതിയ ചിത്രം ‘ദി പ്രീഡേറ്റ’റിന്‍റെ  മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ട്വന്‍റീന്ത്‌ സെഞ്ചറി ഫോക്സ് നിര്‍മ്മിക്കുന്ന  ചിത്രത്തില്‍ സ്റ്റെര്‍ലിംഗ് കെ ബ്രൌണ്‍, ട്രെവാന്‍റ് റോഡ്സ്, ബോയ്ഡ് ഹോള്‍ബ്രുക്, ഒലീവിയ മുന്‍, അഗസ്റ്റോ,എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.  ബിസിയുടെ പിതാവ് ഗാരി ബിസ് ഇതില്‍  അഭിനയിക്കുന്നു. യുദ്ധത്തില്‍ പ്രീഡേറ്റര്‍ പങ്കെടുക്കുന്നതാണ്  ചിത്രത്തിന്‍റെ ഇതിവൃത്തം.  2018 ആഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.