”അപ്പോ കോഴിക്കോട്ക്ക് പോവല്ലേ….”

ആഘോഷരാവുകളും രുചിവൈവിധ്യങ്ങളും നിറഞ്ഞ  കോഴിക്കോടിന്‍റെ ദൃശ്യചാരുത വിളിച്ചോതുന്ന ചിത്രം ‘ഗൂഢാലോചനയിലെ ‘ഈ അങ്ങാടികവലയില്‍…’ എന്ന ഗാനം പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യന്‍ ആണ് ഗൂഢാലോചന  സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും   നായകനായി എത്തുന്നതും ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ചിത്രത്തില്‍  ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹാരിഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസാന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ്  ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍  ഈണം പകരുന്നു.

ഐവി ശശി വിടവാങ്ങി. നഷ്ടമായത് മലയാള സിനിമാലോകത്തിന്‍റെ കുലപതിയെ…

കൊച്ചി:   പ്രശസ്ത  സംവിധായകന്‍ ഐവി ശശി ചെന്നൈയില്‍ അന്തരിച്ചു.  69 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം,    മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. 1968ല്‍ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള […]

സിനിമാ ലോകത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുമോ? ഹോളീവുഡ് സംവിധായകനെതിരെ 38 യുവതികള്‍ രംഗത്ത്.

ലൊസാഞ്ചല്‍സ് : സിനിമയില്‍  താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന  വെളിപ്പെടുത്തലുകളുമായി  മുപ്പത്തിയെട്ടു യുവതികള്‍  രംഗത്ത്. ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെയാണ് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍  ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ യുവതികളെയൊന്നും   കണ്ടിട്ടേയില്ലെന്നാണ് പറയുന്നത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് […]

വിപണി കീഴടക്കാന്‍ ഹോണര്‍ 6C Pro

ഹോണറിന്‍റെ  ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ഹോണര്‍ 6C പ്രൊ ലോക വിപണിയില്‍ എത്തി. ഫോണിന്‍റെ  ഇന്ത്യന്‍ വിപണി വില ഏകദേശം 13,750 രൂപയാണ്. 5.2 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 720*1280 പിക്സല്‍ റെസലൂഷന്‍ ഒക്ട കോര്‍ Media Tek MT 6750 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്‍റെ ആന്തരിക സവിശേഷതകള്‍. 13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്‍റെ  മുന്‍ […]

‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ബാഹുബലി ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുകമൂടിയ വഴിയിലൂടെ കറുത്ത കോട്ട് ധരിച്ച്‌, പാതി മുഖം മൂടി പ്രഭാസ് നടന്നുവരുന്നതാണ് പോസ്റ്ററിലെ ദൃശ്യം. സുജിത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സാഹോ നിര്‍മിയ്ക്കുന്നത്. അമിത ഭട്ടചാരിയുടെ വരികള്‍ക്ക് ശങ്കറും ഇഹാനും ലോയിയും ചേര്‍ന്ന് സംഗീതമൊരുക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് സാഹോ ഒരുക്കുന്നത്. 2018 ല്‍ ചിത്രം തിയേറ്ററിലെത്തും

മികച്ച ബാറ്ററി ബാക്കപ്പുമായി നോക്കിയ ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നു

മികച്ച ബാറ്ററി ബാക്കപ്പോടുകൂടിയ ഫീച്ചര്‍ ഫോണുകളുമായി വീണ്ടും നോക്കിയ. നേരത്തെ വിപണിയിലെത്തിയ  നോക്കിയ  105 , നോക്കിയ 130 എന്നീ രണ്ട് ഫോണുകളാണ് കമ്പനി വീണ്ടും വിപണിയിലേക്കെത്തിക്കുന്നത്. നോക്കിയ സീരീസ് 30 പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്. 1.8 ഇഞ്ച് ഡിസ്പ്ലെ, 4 എംപി റാം , 4 എംപി റോം എന്നീ ഫീച്ചറുകളും 800 എംഎ എച്ച്‌ ബാറ്ററിയുമാണ്  നോക്കിയ  105 ന്‍റെ സവിശേഷതകള്‍. സിംഗിള്‍ സിം, ഡ്യൂവല്‍ സിം മോഡലുകളില്‍ ഈ ഫോണ്‍ ലഭ്യമാകും. അതേസമയം നോക്കിയ […]

ഹലോ ദുബായ്ക്കാര’ന്‍റെ ട്രെയിലര്‍ പുറത്തെത്തി

ആദില്‍ ഇബ്രാഹിം നായകവേഷത്തില്‍ എത്തുന്ന ‘ഹലോ ദുബായ്ക്കാര’ന്‍റെ  ട്രെയിലര്‍   പുറത്തിറങ്ങി. ഹരിശ്രീ യൂസഫും ബാബുരാജ് ഹരിശ്രീയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവികാ മോഹനാണ് നായികയാകുന്നത്. അഷ്റഫ് പാലക്കല്‍ ആണ് നിര്‍മ്മാണം. ടിനി ടോം, സലിംകുമാര്‍, ധര്‍മജന്‍, സുനില്‍ സുഗദ, ഇന്ദ്രന്‍സ്, മാമുക്കോയ, കോട്ടയം നസീര്‍ ശിവജി ഗുരുവായൂര്‍, ദേവന്‍, ശശി കലിംഗ, നീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  സംഗീതസംവിധാനം   നാദിര്‍ഷയാണ്.

മ്യൂസിക്കല്‍ ലവ് സ്റ്റോറി ‘മെല്ലെ’യിലെക്ക് ഒരു എത്തിനോട്ടം – റിവ്യൂ വായിക്കാം

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെല്ലെ’ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്.പിതാവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉമയുടെയും റെജിയുടെയും ജീവിതകഥയാണ് മെല്ലെ. ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചു പ്രണയം കൈമാറുന്ന ഇണക്കിളികളായി പുതുമുഖങ്ങളായ അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കും മാറിയപ്പോള്‍ അവിടെ നിര്‍മ്മല സ്നേഹത്തിന്‍റെ കുളിര്‍മഴ പെയ്തിറങ്ങുകയാണ്.   നായകന്‍റെ ചുറ്റും കൂടി നിന്ന്കമന്‍റുകളും അഭിനന്ദനങ്ങളും പറയുന്ന കോമാളിക്കൂട്ടുകാരോ ബൈക്കുകളില്‍   ചീറിപ്പാഞ്ഞു  നടക്കാന്‍ കൂടെ ഉറ്റവരോ നമുക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. മറ്റു സിനിമകളില്‍  കാണുന്ന  യാന്ത്രികമായ […]

താര മാമാങ്കത്തിനായി വില്ലന്‍ വരുന്നു…അഡ്വാന്‍സ് ബുക്കിംഗ് 22ന്ആരംഭിക്കും

മലയാള സിനിമാ ലോകത്തെ താരരാജാവ്  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 22ന് ആരംഭിക്കും.  ഇരുപത്തിയഞ്ച് കോടിക്കടുത്ത് ചെലവിട്ട്  റോക്ലൈന്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷ് ആണ്ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം  27 നാണ്  വില്ലന്‍  തിയേറ്ററുകളിലെത്തുന്നത്.റിലീസ് ചെയ്യുന്ന ദിവസം എട്ടു മണിക്കായിരിക്കും ആദ്യ ഷോ തുടങ്ങുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്.  മലയാളികളുടെ സ്വന്തം മഞ്ജു വാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാലും […]

‘സവാരി’യായി സുരാജ്

സുരാജ്‌ വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക്‌ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘സവാരി’. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. പാറമേക്കാവ് തിരുവമ്പാടി   ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയെന്ന കഥാപാത്രമായാണ് സുരാജ്  ചിത്രത്തില്‍ വേഷമിടുന്നത്. ജയരാജ്‌ വാര്യർ, ശിവജി ഗുരുവായൂർ, ചെമ്പൻ അശോകൻ, സുനിൽ സുഖദ, മണികണ്ഠൻ പട്ടാമ്പി, വി.കെ. ബൈജു, നന്ദകിഷോർ, രാജ്‌കുമാർ, ലെന തുടങ്ങിയവരാണ്‌ മറ്റു താരങ്ങൾ. റോയൽവിഷന്‍റെ  സഹകരണത്തോടെ ഓപ്പൺഡ്‌ ഐസ്‌ ക്രിയേഷൻസ്‌ നിർമിക്കുന്ന  ചിത്രത്തിന്‍റെ  ഛായാഗ്രഹണം എസ്‌.ബി. പ്രജിത്ത്‌ ആണ്.തേക്കിന്‍കാട് മൈതാനവും  പരിസരപ്രദേശങ്ങളുമായിരുന്നു  ഷൂട്ടിംഗ് […]