സിനിമാ സീരിയൽ നടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈ: സിനിമാ സീരിയൽ നടി കൃതിക ചൗധരിയെ (30)   ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം.  വീടിനുള്ളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്ന ശ്രദ്ധയിൽ പെട്ട അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പോലീസ് പറയുന്നത്.

ഫെയ്‍സ് ബുക്ക് ടി വി ഷോ-സീരിയലുകളും റിയാലിറ്റി ഷോകളും ഉടന്‍ ഫെയ്‌സ്ബുക്കില്‍

സീരിയലുകളും റിയാലിറ്റി ഷോകളും  ഇനി സ്വന്തം ഫെയ്‌സ്ബുക്ക് വാളില്‍ . ഫെയ്‌സ്ബുക്കിന്‍റെ അടുത്ത സംരംഭമായ ടിവി ഷോകള്‍ക്ക്  ജൂണ്‍ മാസത്തോടെ                  തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തഞ്ചോളം പരിപാടികളാണ് ആദ്യ ഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുക. വന്‍ ബജറ്റിന്റെ സീരിയലുകളും റിയാലിറ്റി ഷോകളും കൂടാതെ 510 മിനിറ്റിന്റെ ചെറു ബജറ്റ് പരിപാടികളും ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരിക്കും. വന്‍കിട താരങ്ങളെയും  സെലിബ്രിറ്റികളെയും അവതാരകരാക്കിയുള്ള പരിപാടികള്‍ക്കും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നതായി സൂചനകളുണ്ട്. വിവിധ പ്രൊഡക്ഷന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന അഞ്ച് […]

ബാഹുബലി 2 ന് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ആയിരം കോടി ക്ലബിലേക്ക്

“ബാഹുബലി 2” ന് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം “ദംഗലും” 1000 കോടി ക്ലബിലേക്ക് ഇടംനേടാന്‍ കുതിക്കുന്നു. ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകള്‍ എല്ലാം തന്നെ കീഴടക്കിയ രാജമൗലിയുടെ ചരിത്ര സിനിമ “ബാഹുബലി 2” മുന്നേറുമ്പോള്‍ ആമിര്‍ ഖാന്‍ ചിത്രം “ദംഗലും” ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുകയാണ്. ക്ലബില്‍ 1000 കോടി നേടിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന ബഹുമതികൂടിയാണ് “ബാഹുബലി 2” സ്വന്തമാക്കിയിരിക്കുന്നത്. 1300 കോടി രൂപയാണ് “ബാഹുബലി 2” ഇതുവരെ നേടിയത് എന്നാല്‍ ആഗോള ബോക്സ് ഓഫീസുകളില്‍ […]

നടന്‍ വിജയരാഘവന്റേ പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ മരണ വാര്‍ത്ത

കോട്ടയം: നടന്‍ വിജയരാഘവന്റെ പേരില്‍ വ്യാജ മരണവാര്‍ത്ത. സോഷ്യല്‍മീഡിയ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയവ വഴി വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതേസമയം, വാര്‍ത്തയ്ക്കെതിരെ വിജയരാഘവന്‍ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജവാര്‍ത്തക്കെതിരെ വിജയരാഘവന്‍ നേരിട്ട് ഡിജിപിക്ക് പരാതി നല്‍കി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു.  

നടി ഗൗതമി മലയാളത്തില്‍ തിരിച്ചെത്തുന്നു!

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങിവരവ്. ‘ഇ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷമാണ് ഗൗതമിക്ക് ഇതില്‍. സംഗീത് ശിവന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ രാഹുല്‍ രാജ് സംഗീതവും മനോജ്പിള്ള ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയുമായി അമല്‍ നീരദ്; കൊടുങ്കാറ്റായി ഡി.ക്യൂ , CIA യഥാര്‍ഥ കമ്യൂണിസ്റ്റ് ചിത്രം!

ബാഹുബലിയെപ്പോലൊരു ബ്രഹ്മാണ്ഡ ചിത്രം അരങ്ങുതകർത്ത് ആയിരംകോടി ക്‌ളബ്ബിലേക്ക് കുതിക്കുമ്പോൾ ദുൽഖർ സൽമാൻ നായകനായ അമൽനീരദ് ചിത്രം സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക വിസ്മയമൊരുക്കുന്നു. രണ്ടാം പകുതി കണ്ടാല്‍ മൊഴിമാറ്റിയ ഹോളിവുഡ് ചിത്രമായിട്ടെ പറയൂ. മലയാള സിനിമയില്‍ കമ്യൂണിസ്റ്റ്‌ സിനിമകള്‍ ഈയടുത്ത് പലതു വന്നെങ്കിലും യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ സിനിമ സിഐഎ ആണെന്നതില്‍ തര്‍ക്കമുണ്ടാകില്ല. ദുൽഖർ സൽമാൻ മലയാള സിനിമയിൽ ഇനി പെയ്യാനിരിക്കു തരംഗമാണെന്ന വ്യക്തമായ സൂചനയും ഈ ചിത്രം നൽകുന്നു.

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘റിച്ചിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റക്ഷിത്ത് ഷെട്ടി