രാജ്യത്തെ കിട്ടാക്കടത്തിന്റെ 25 ശതമാനവും ലഭിക്കാനുള്ളത് 12 അക്കൗണ്ടുകളില്‍നിന്ന്

മുംബൈ: രാജ്യത്തെ മൊത്തം കിട്ടാക്കടമായ എട്ട് ലക്ഷം കോടി രൂപയുടെ 25 ശതമാനവും 5000 കോടിയിലേറെ വീതം തുക വായ്പയെടുത്ത 12 അക്കൗണ്ടുകലിലെന്ന് ആര്‍ബിഐ. അക്കൗണ്ട് ഉടമകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കടം  തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടമായ എട്ട് ലക്ഷം കോടി രൂപയില്‍ ആറ്   ലക്ഷം കോടിയും പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളതാണ്.

മുകേഷ് അംബാനിയുടെ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ച

  ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ചയാണ് കംബനി ഉണ്ടാക്കിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി മൂല്യം ഉയര്‍ന്നതും നേട്ടത്തിന് കാരണമായി. ഫോബ്‌സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയില്‍ മുകേഷ് അംബാനിയും ഇടംനേടി.