നഴ്സുമാരെ മാലാഖമാര്‍ എന്ന് അഭിസംബോധന ചെയ്യുന്ന കാലമാണിത്. അവരുടെ സഹനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് തന്നെയാണ് സമൂഹം അവരെ ‘മാലാഖ’ എന്ന് വിളിക്കുന്നത്. എന്നാല്‍, നഴ്‌സുമാരെ മാലാഖമാരെന്ന് വിശേഷിപ്പിക്കുന്നതിലൂടെ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണെന്ന് നഴ്‌സിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. പോസ്റ്റിന്‍റെ പൂര്‍ണരൂപം നിപ രോഗബാധയേറ്റ് മരിച്ച സ്റ്റാഫ് നേഴ്സ് ലിനിയുടെ ഒന്നാം ചരമവാര്‍ഷിക വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടു. ലിനിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത് മാലാഖ വിളിയായിരുന്നു. അവര്‍ സഹനത്തിന്‍റെ സ്വയം […]
Category: Social
ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ചരമവാര്‍ഷികം; ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് കുടുംബം
പത്രത്തില്‍ കഴിഞ്ഞ ദിവസമാണ് ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ചരമവാര്‍ഷികം എത്തിയത്. ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് കൊടുത്തിരുന്നത്. പൂച്ചയുടെ പേരിന് പിന്നിലുള്ള ജാതിപ്പേര് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി. ട്രോളുകളുടെ പൊടിപൂരമായിരുന്നു പിന്നീട്. ചില ട്രോളുകള്‍ വളരെ മോശമായിരുന്നു. ഇതോടെ ഇതിനെതിരെ പൂച്ചയുടെ കുടുംബം രംഗത്തെത്തി. ഈ ട്രോള്‍ ഇറക്കുന്നവര്‍ക്കും പരിഹാസം ചൊരിയുന്നവര്‍ക്കും അവള്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചുഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങള്‍ വളര്‍ത്തിയത്. അത്രയേറെ സ്‌നേഹിച്ചും ലാളിച്ചും […]
മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വ്വതി ചോദിച്ചു; ലിനിയുടെ ഭര്‍ത്താവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് നടി പാര്‍വ്വതി ഒരിക്കല്‍ തന്നോട് ചോദിച്ച കാര്യം വെളിപ്പെടുത്തി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍. ലിനി മരിച്ച് മൂന്നാം ദിവസമാണ് പാര്‍വ്വതി തന്നെ വിളിച്ചതെന്നും എന്നാല്‍ വാഗ്ദാനം താന്‍ സ്നേഹത്തോടെ നിരസിക്കുകയായിരുന്നെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. സജീഷ് പുതൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ‘ഉയരെ ഉയരെ പാര്‍വ്വതി.. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്‍റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല […]
‘കുമ്മനവും സുരേന്ദ്രനുമൊക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവുമാണ്’: രാജസേനൻ
കൊച്ചി: ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ രാജസേനൻ. ബിജെപി രാജ്യത്ത് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ ഒരു സീറ്റുപോലും ലഭിക്കാത്തതിന്‍റെ രോഷം രാജസേനൻ ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് പ്രകടിപ്പിച്ചത്. രാജസേനന്‍റെ വാക്കുകൾ:ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേർന്ന് എടുക്കുകയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തിൽ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദി ജിയും ചേർന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിക്കും തിരിച്ചു നൽകാൻ കഴിയാത്തൊരു അസാമാന്യ വിജയമായിരുന്നു അത്. എന്നാൽ കേരളം […]
മോദിയെ അഭിനന്ദിച്ച എന്നെ സംഘി ആക്കുന്നതു വഴി പൊതു സമൂഹത്തിന് നിങ്ങൾ നൽകുന്നത് മോശമായ ഇമേജാണ്; ഉണ്ണി മുകുന്ദൻ
എൻഡിഎ ഭരണത്തുടർച്ചയിൽ മോദിയെ അഭിനന്ദിച്ച തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കുന്നത് തെറ്റായി തനിക്ക് തോന്നുന്നില്ലെന്നും താൻ ഒരു രാഷ്ട്രീയ കക്ഷിക്കും ഇതുവരെ പിന്തുണ നൽകിയിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഉണ്ണി മുകുന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്‍റെ പ്രധാന […]
‘കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും’; വാക്ക് പാലിച്ച് സംവിധായകന്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ അലി അക്ബര്‍ വാക്ക് പാലിച്ചു. കുമ്മനം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകനെ എവിടേലും കണ്ടോ എന്നു ചോദിച്ച് പരിഹസിച്ചിരുന്നു. വാക്കു പറഞ്ഞാല്‍ അതു പാലിക്കണം എന്നൊക്കെയായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ വാക്ക് വാക്കാണെന്ന് കാണിച്ചിരിക്കുകയാണ് അലി അക്ബര്‍. മൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ” പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, […]
ഇരു വൃക്കകളും തകരാറിലായ കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ
ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ പ്രവർത്തകർ. രാഷ്ട്രീയ വൈര്യത്തിന്‍റെ പേരിൽ പാർട്ടിക്കാര്‍ തമ്മിൽ കൊമ്പു കോർക്കുകയും കൊന്നു തള്ളുകയും ചെയ്യുന്ന കാലത്താണ് മാതൃകാപരമായ സംഭവം. റാഫി എന്ന കെഎസ്‌യു പ്രവർത്തകന്‍റെ ചികിത്സക്ക് വേണ്ടി ഫേസ്ബുക്കിലൂടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പണം സ്വരൂപിക്കുന്നത്. ‘കൂരാച്ചുണ്ട് സഖാക്കൾ’ എന്ന പേജിൽ റാഫിക്ക് സഹായം അഭ്യർത്ഥിച്ചുള്ള ഒരു പോസ്റ്റിട്ടുണ്ട്. നമ്മുടെ സഹോദരനാണ് എന്ന തലക്കെട്ടോടെ കെഎസ്‌യു ബാൻഡ് തലയിൽ കെട്ടിയ റാഫിയുടെ ചിത്രവും പോസ്റ്റിലുണ്ട്. […]
വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പിക്അപ് വാൻ; ആസൂത്രിത കൊലപാതകമെന്ന് സോഷ്യൽ മീഡിയ-video
കൊച്ചി: വഴിയാത്രക്കാരിയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇന്നലെ എറണാകുളം മനക്കപ്പടിയിലാണ് സംഭവം. വഴിയരികിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. കരുമല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥന്‍റെ ഭാര്യ ജസീന്ത(60)യാണ് മരിച്ചത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സഹകരണ സെക്രട്ടറിയും മുൻ എസ്എൻഡിപി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു. ആസൂത്രിതമായ കൊലപാതകം എന്ന രീതിയിലാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെക്കപ്പെട്ടതും തുടർന്നുള്ള ചർച്ചകളും […]
ആഗ്രഹം സഫലമാകാന്‍ ക്ഷേത്രത്തില്‍ മണി കെട്ടി കുമ്മനം
കൊല്ലം: തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ താമര വിരിയിക്കുമെന്ന സാധ്യതകളാണ് പുറത്തുവന്ന സര്‍വ്വെ ഫലങ്ങളെല്ലാം വ്യക്തമാക്കിയത്. വിജയത്തെക്കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനവും രംഗത്തെത്തി. കൊല്ലത്തെ പ്രശസ്തമായ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ കുമ്മനം ആഗ്രഹ സഫലീകരണത്തിനായുള്ള ചടങ്ങുകളും നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ പേരാലിന് ചുറ്റും ഏഴു വട്ടം വലം വച്ച് മണികെട്ടിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങാണ് കുമ്മനം നിര്‍വ്വഹിച്ചത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കുമ്മനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കൊല്ലം ജില്ലയിലെ കാട്ടിൽ […]
ധ്യാനം സര്‍വ്വനാശത്തിന് കാരണമാകുമെന്ന് ഭഗവത്ഗീതയില്‍ പറയുന്നുണ്ടോ?; മോദിയെ ട്രോളി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദര്‍നാഥ് ചിത്രങ്ങളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. ഭഗവത്ഗീതയില്‍ ധ്യാനത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സന്ദീപാനന്ദ ഗിരി പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഗുരോ!ധ്യാനം സര്‍വനാശത്തിനു കാരണമാകുമെന്ന് ഭഗവത്ഗീതയില്‍ പറയുന്നുണ്ടോ? അവിടുന്ന് സത്യസന്ധമായി ഉത്തരമരുളിയാലും.ഗുരു; പ്രിയ മിത്രമേ,ധ്യാനം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് അങ്ങയുടെ ചോദ്യം പ്രസക്തവും അവസരോചിതവുമാണ്. നിന്നില്‍ നാം പ്രസാദിച്ചിരിക്കുന്നു.ഭഗവത്ഗീതയിലെ രണ്ടാമദ്ധ്യായം സാംഖ്യയോഗത്തില്‍ ഭഗവാന്‍ […]