‘കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും’; വാക്ക് പാലിച്ച് സംവിധായകന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ അലി അക്ബര്‍ വാക്ക് പാലിച്ചു. കുമ്മനം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകനെ എവിടേലും കണ്ടോ എന്നു ചോദിച്ച് പരിഹസിച്ചിരുന്നു.

വാക്കു പറഞ്ഞാല്‍ അതു പാലിക്കണം എന്നൊക്കെയായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ വാക്ക് വാക്കാണെന്ന് കാണിച്ചിരിക്കുകയാണ് അലി അക്ബര്‍. മൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

” പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കു പിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു… 

കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം…”

prp

Leave a Reply

*