വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പിക്അപ് വാൻ; ആസൂത്രിത കൊലപാതകമെന്ന് സോഷ്യൽ മീഡിയ-video

കൊച്ചി: വഴിയാത്രക്കാരിയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
ഇന്നലെ എറണാകുളം മനക്കപ്പടിയിലാണ് സംഭവം. വഴിയരികിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.

കരുമല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥന്‍റെ ഭാര്യ ജസീന്ത(60)യാണ് മരിച്ചത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സഹകരണ സെക്രട്ടറിയും മുൻ എസ്എൻഡിപി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു.

ആസൂത്രിതമായ കൊലപാതകം എന്ന രീതിയിലാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെക്കപ്പെട്ടതും തുടർന്നുള്ള ചർച്ചകളും നടന്നത്. നിരവധി പേർ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കമന്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്.

മനഃപൂര്‍വ്വം ഇടിക്കുന്നത് പോലെയില്ലേ..കൊലപാതകം ആണെന്ന് തോന്നുന്നു..കൂടുതൽ അറിയാൻ കമന്റ് ബോക്സ് നോക്കുക

Posted by ഇടപ്പള്ളി വാർത്ത Edappally News on Monday, May 20, 2019

ആലുവയിൽ നിന്നും പറവൂർക്ക് പോവുകയായിരുന്ന പിക് അപ് വാനാണ് വഴിയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചത്. വീട്ടമ്മയ്ക്കു നേരെ വരുന്ന വാഹനം അവരെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടിച്ചു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പിന്നാലെ മറ്റൊരു കാർ വരുന്നത് കാണാം. പെട്രോൾ പമ്പിന് സമീപം നിർത്തുന്ന കാറിൽ നിന്നും ഇറങ്ങുന്ന ആൾ എന്തോ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

prp

Leave a Reply

*