ഇരു വൃക്കകളും തകരാറിലായ കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ

ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ പ്രവർത്തകർ. രാഷ്ട്രീയ വൈര്യത്തിന്‍റെ പേരിൽ പാർട്ടിക്കാര്‍ തമ്മിൽ കൊമ്പു കോർക്കുകയും കൊന്നു തള്ളുകയും ചെയ്യുന്ന കാലത്താണ് മാതൃകാപരമായ സംഭവം.

റാഫി എന്ന കെഎസ്‌യു പ്രവർത്തകന്‍റെ ചികിത്സക്ക് വേണ്ടി ഫേസ്ബുക്കിലൂടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പണം സ്വരൂപിക്കുന്നത്. ‘കൂരാച്ചുണ്ട് സഖാക്കൾ’ എന്ന പേജിൽ റാഫിക്ക് സഹായം അഭ്യർത്ഥിച്ചുള്ള ഒരു പോസ്റ്റിട്ടുണ്ട്. നമ്മുടെ സഹോദരനാണ് എന്ന തലക്കെട്ടോടെ കെഎസ്‌യു ബാൻഡ് തലയിൽ കെട്ടിയ റാഫിയുടെ ചിത്രവും പോസ്റ്റിലുണ്ട്.

റാഫിയുടെ ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരിക്കുന്നു. ഈ ദിവസങ്ങളിൽ ഡയാലസിസ് നടക്കുകയാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 20 ലക്ഷം രൂപയോളം ചിലവു വരും. സാമ്പത്തികമായി തീർത്തും പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രിയയും തുടർ ചികിത്സയുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും അവന് വേണ്ടി കൈകോർക്കാമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

prp

Leave a Reply

*