താണ്ഡവമാടി തിത്​ലി; ആ​ന്ധ്ര​യി​ല്‍ എ​ട്ട് മരണം

ഹൈ​ദ​ര​ബാ​ദ്: അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ആഞ്ഞടിച്ച തി​ത്​ലി ആ​ന്ധ്ര​യി​ല്‍ എ​ട്ട് പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്നു. ആ​ന്ധ്ര​യി​ലെ ശ്രീ​ക​കു​ളം, വി​ജ​യ​ന​ഗ​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ മരിച്ചത്. ഇ​രു ജി​ല്ല​ക​ളി​ലും വൈ​ദ്യു​തി​യും ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ഡീ​ഷ തീ​ര​ത്തെ​ത്തി​യ തി​ത്​ലി വ​ലി​യ നാ​ശ​മാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ച്ച​ത്. ഒഡീ​ഷ, ആ​ന്ധ്ര, ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ത്ത്‌​ലിയു​ടെ താ​ണ്ഡ​വം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

ഒ​ഡീ​ഷ​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍​നി​ന്നു മൂ​ന്നു ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് അ​റി​യി​ച്ചിരുന്നു. മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി 1,000 എ​ന്‍​ഡി​ആ​ര്‍​എ​ഫ് അംഗങ്ങളെ കേ​ന്ദ്രം അ​യ​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ 14 ടീ​മി​നെ ഒ​ഡീ​ഷ‍​യി​ലും നാ​ലു ടീ​മി​നെ ആന്ധ്രപ്രദേശി​ലും മൂ​ന്നു ടീ​മി​നെ പ​ശ്ചി​മ​ബം​ഗാ​ളി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ക​ര​സേ​ന, നാ​വി​ക​സേ​ന, കോ​സ്റ്റ് ഗാ​ര്‍​ഡ് എ​ന്നി​വ ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ന്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

prp

Related posts

Leave a Reply

*