ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ച തിത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന് കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്. ഒഡീഷ, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് തിത്ത്ലിയുടെ താണ്ഡവം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒഡീഷയിലെ തീരമേഖലയില്‍നിന്നു മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചിരുന്നു. മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 […]
Tag: thithli wind
തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക്, അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചിത്രശലഭമെന്നാണ് പാകിസ്താന്‍ നല്‍കിയ ഈ പേരിന്‍റെ അര്‍ഥം. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. ഒഡിഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് […]


