ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; റോഡ്-റെയില്‍ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി വരെ ഡല്‍ഹിയില്‍ കൂരിരുട്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടിമിന്നലിന്‍റെയും ആലിപ്പഴവര്‍ഷത്തിന്‍റെയും അകമ്പടിയോടെയാണ് പലയിടത്തും രാവിലെ മുതല്‍ മഴ പെയ്തത്. മൂടല്‍മഞ്ഞും കാഴ്ച പരിധിയും കുറഞ്ഞതിനാല്‍ റെയില്‍ സര്‍വീസ് വൈകുകയാണ്. നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് […]

താണ്ഡവമാടി തിത്​ലി; ആ​ന്ധ്ര​യി​ല്‍ എ​ട്ട് മരണം

ഹൈ​ദ​ര​ബാ​ദ്: അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ആഞ്ഞടിച്ച തി​ത്​ലി ആ​ന്ധ്ര​യി​ല്‍ എ​ട്ട് പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്നു. ആ​ന്ധ്ര​യി​ലെ ശ്രീ​ക​കു​ളം, വി​ജ​യ​ന​ഗ​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ മരിച്ചത്. ഇ​രു ജി​ല്ല​ക​ളി​ലും വൈ​ദ്യു​തി​യും ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ഡീ​ഷ തീ​ര​ത്തെ​ത്തി​യ തി​ത്​ലി വ​ലി​യ നാ​ശ​മാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ച്ച​ത്. ഒഡീ​ഷ, ആ​ന്ധ്ര, ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ത്ത്‌​ലിയു​ടെ താ​ണ്ഡ​വം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒ​ഡീ​ഷ​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍​നി​ന്നു മൂ​ന്നു ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് അ​റി​യി​ച്ചിരുന്നു. മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി 1,000 […]

തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ്,​ ഒഡീഷ തീരങ്ങളിലേക്ക്,​ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചിത്രശലഭമെന്നാണ് പാകിസ്താന്‍ നല്‍കിയ ഈ പേരിന്‍റെ അര്‍ഥം. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. ഒഡിഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് […]

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്നും നാളെയും ശക്തിപ്രാപിക്കും. ഈ സാഹചര്യത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കാറ്റ് 70 കിമീ വേഗത പ്രാപിച്ചാല്‍ ലുബാന്‍ ചുഴലിക്കാറ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരും. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്. കെഎസ്ഇബി 13 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും ഷട്ടര്‍ താഴ്ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. […]

ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും

ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഒരു കാരണവശാലും കടലിലേക്ക് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.അതേസമയം, കനത്ത മഴയും ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ വൈകുന്നേരം തുറക്കും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാകും ഇടുക്കിയില്‍ നിന്ന് പുറത്തേക്കൊഴുകുക.

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിന് സമീപം ന്യനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തിര യോഗം വിളിച്ചു.

കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റു വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശീയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറ് ദിശകളില്‍ ശക്തമായ കാറ്റിന് സാധ്യത.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ ആണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ചിലപ്പോള്‍ അതില്‍ കൂടാനും സാധ്യത ഉണ്ടെന്നും അതോടൊപ്പം കടല്‍ പ്രക്ഷുദ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.