ഗ്രൂപ്പ് വിഡിയോ കോള്‍ സംവിധാനവുമായി വാട്സാപ്പ്

ഗ്രൂപ്പ് വിഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്​​, ഐഫോണ്‍ ഉപ​ഭോക്താക്കളുടെ വാട്‌സ്‌ആപ്പില്‍ താമസിയാതെ എത്തും. പരീക്ഷണാടിസ്​ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍തന്നെ ലഭ്യമായിത്തുടങ്ങിയെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗ്രൂപ് വിഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുക. ഇത്​ സ്​ഥിരമായാല്‍ ആളുകളുടെ എണ്ണം നാലാകും. വാട്‌സ്‌ആപ് നിശ്ചയിച്ചവര്‍ക്കേ ഇൗ സംവിധാനം ഇപ്പോള്‍ ലഭിക്കൂ. പുതിയ സംവിധാനം വാട്‌സ്‌ആപ്പിന്‍റെ ഐ.ഒ.എസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് എത്തിയത്​. 2.18.155 ആണ് […]

രാത്രിയില്‍ ദീര്‍ഘസമയം മൊബൈല്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍; വാട്‌സ്‌ആപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

സോഷ്യല്‍ മീഡിയകളിലൂടെ പലപ്പോഴും ഭീതി ഉളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്. പലരും ഇതിന്റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ വിശ്വസിക്കാറുമുണ്ട്. ഇതില്‍ പലതും വെറും നുണ പ്രചരണങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒന്നാണ് രാത്രിയില്‍ ദീര്‍ഘസമയം മൊബൈല്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ പിടിപെടും എന്നത്. എന്നാല്‍ ഇത് വെറും വ്യാജ വാര്‍ത്തയാണ്. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വിവരക്കേട് മാത്രമാണിതെന്ന് പല ഡോക്ടര്‍മാരും വ്യക്തമാക്കി കഴിഞ്ഞു. പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്നത് മൊബൈല്‍ യുഗത്തിനും വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്ന 4 രോഗങ്ങളാണ് […]

വിമാനാപകടത്തില്‍ അജയ് വേദ്ഗണ്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത; സത്യാവസ്ഥ വ്യക്തമാക്കി താരം

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്സ്‌ആപ്പിലായിരുന്നു വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അജയ് മരിച്ചതായാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്‍റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ് അജയ് ദേവ്ഗണ്‍. അതിനിടയിലാണ് താരത്തിന്‍റെ മരണ വാര്‍ത്ത […]

വാട്‌സ്‌ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തും

ജനീവ: വാട്‌സ്‌ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്‌സ്‌ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല. മുമ്പ് വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്‌സ്‌ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന .

സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്‍റെ അഡ്മിന്‍ പത്താംക്ലാസുകാരന്‍

മലപ്പുറം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പത്താം ക്ലാസുകാരന്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍  മലപ്പുറം കൂട്ടായി സ്വദേശിയാണ്. വോയ്സ് ഓഫ് യൂത്ത് എന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ചില വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, […]

ഈ വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും..

ലോകത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ ആയ വാട്‌സ്‌ആപ്പിനും വ്യാജന്മാര്‍. ഇത്തരം വ്യാജ ആപ്പുകള്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി മാല്‍വെയര്‍ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ്‌ആപ്പ് പ്ലസ് എന്ന പേരിലുള്ള ആപ്പാണ് വ്യാജന്മാരില്‍ പ്രമുഖന്‍. പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ലിങ്കുകള്‍ വഴിയാണ് വാട്‌സ്‌ആപ്പ് പ്ലസ് ഉപയോക്താക്കളിലേക്കെത്തുന്നത്. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായാണ് വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡ് ആകുക. ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം സ്വര്‍ണനിറമുള്ള ലോഗോയായാണ് ഈ ആപ്പ് കാണപ്പെടുക. എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് […]

പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

വീണ്ടും പുതിയൊരു പരീക്ഷണവുമായി വാട്‌സ്‌ആപ്പ് എത്തുകയാണ്. ഉപയോക്താക്കള്‍ അവരുടെ വാട്‌സ്‌ആപ്പ് നമ്ബര്‍ മാറ്റുമ്ബോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡിലെ വാട്സ്‌ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണുള്ളത്. വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തുമെന്നാണ് വിവരം. ‘ചെയ്ഞ്ച് നമ്പര്‍’ എന്ന ഓപ്ഷന്‍ വാട്സ്‌ആപ്പ് സെറ്റിങ്സിലാണ് ഉണ്ടാവുക. നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും നിങ്ങള്‍ ന ര്‍ മാറ്റുന്ന വിവരം അറിയിപ്പായി ലഭിക്കും. ഈ […]

ഒരേസമയം ഒന്നിലധികം പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാം; പുതിയ സംവിധാനവുമായി വാട്സാപ്പ്

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സന്ദേശ ആപ്പാണ് വാട്സാപ്പ്. അതിനാല്‍തന്നെ ഏറ്റവും നിസ്സാരമായ അപഡേറ്റുകള്‍ വരെ ആളുകള്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇത്തവണ വീഡിയോ കോളിലാണ് മാറ്റങ്ങള്‍ ഉടലെടുക്കുന്നത്. സാധാരണ ഒരാളെ മാത്രം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന വാട്സാപ്പില്‍ ഗ്രൂപ്പ് കോള്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ പ്രത്യേകത. ഒറ്റക്കോളില്‍ അഞ്ചു പേരെ വരെ വിളിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പുറത്തുവിടുന്ന വിവരം. ഇത്തരത്തില്‍ കോളുകള്‍ നടത്തിയതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പല സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ […]

വാട്ട്സ് ആപ്പില്‍ ഇനി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ്

വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. വാട്ട്സ് ആപ്പിലൂടെ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ വാട്ട്സ് ആപ്പില്‍ വരുകയാണെങ്കില്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ വ്യാജന്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക . കഴിഞ്ഞ ദിവസ്സം വാട്ട്സ് ആപ്പിലൂടെ ലക്ഷക്കണക്കിനു ആളുകളാണ് കേരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെ പിടിച്ചെന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തത് .എന്നാല്‍ ഇത് തെറ്റായ ഒരു വാര്‍ത്തയായിരുന്നു . അതുപോലെതന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് 99 ശതമാനവും […]

യൂട്യൂബ് വീഡിയോ ഇനി വാട്സ്‌ആപ്പിനുള്ളില്‍ തന്നെ കാണാം

ഇനി യൂട്യൂബ് വീഡിയോ വാട്സ്‌ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ കാണാം. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്‍റഗ്രേഷന്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് പുറത്തിറക്കി. വാട്സ്‌ആപ്പിന്‍റെ ഐഒഎസ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാവും. നിലവില്‍ വാട്സ്‌ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ വാടസ്‌ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും. ഐഒഎസ് വാട്സ്‌ആപ്പിന്‍റെ 2.18.11 അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ […]