ഗ്രൂപ്പ് വിഡിയോ കോള്‍ സംവിധാനവുമായി വാട്സാപ്പ്

ഗ്രൂപ്പ് വിഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്​​, ഐഫോണ്‍ ഉപ​ഭോക്താക്കളുടെ വാട്‌സ്‌ആപ്പില്‍ താമസിയാതെ എത്തും. പരീക്ഷണാടിസ്​ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍തന്നെ ലഭ്യമായിത്തുടങ്ങിയെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗ്രൂപ് വിഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുക. ഇത്​ സ്​ഥിരമായാല്‍ ആളുകളുടെ എണ്ണം നാലാകും. വാട്‌സ്‌ആപ് നിശ്ചയിച്ചവര്‍ക്കേ ഇൗ സംവിധാനം ഇപ്പോള്‍ ലഭിക്കൂ.

പുതിയ സംവിധാനം വാട്‌സ്‌ആപ്പിന്‍റെ ഐ.ഒ.എസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് എത്തിയത്​. 2.18.155 ആണ് ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ്. ഭാവിയില്‍ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് മുകളില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്​ട്​ ആവും.

മാത്രമല്ല, ആളുകളെ ചേര്‍ക്കുന്നതോടൊപ്പം സ്‌ക്രീന്‍ വിഭജിക്കപ്പെടുകയും അതില്‍ മറ്റുള്ളവരെ കാണാനും സാധിക്കും. കഴിഞ്ഞ ദിവസം നടന്ന ഫേസ്​ബുക്​ എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗ്രൂപ് വിഡിയോ കോളിങ്ങും വാട്‌സ്‌ആപ് സ്​റ്റിക്കര്‍ സംവിധാനവും എത്തുമെന്ന് വാട്‌സ്‌ആപ്പി​​െന്‍റ ഉടമകളായ ഫേസ്​ബുക്​ വെളിപ്പെടുത്തിയിരുന്നു.

prp

Related posts

Leave a Reply

*