ചൂട് കൂടുന്നു; സംസ്ഥാനത്ത് 6 ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉള്‍പ്പെടെ കേരളത്തിലെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കാസര്‍ഗോഡിന് പുറമെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വെള്ളം കരുതലോടെയും ജാഗ്രതയോടെയും വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. ഈ ആറ് ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ ഉണ്ടായിട്ടുള്ള കുറവ് ആശങ്ക ഉളവാക്കുന്നതാണ്. ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മിക്ക പുഴകളിലെയും നീരൊഴുക്ക് ഇല്ലാതാവുകയും വറ്റാനും തുടങ്ങിയിട്ടുണ്ട്. കിണറുകളിലെയും […]

സംസ്ഥാനത്ത് കനത്ത ചൂട്; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ കെഎസ്‌ഇബി നടപടി ആരംഭിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് അണക്കെട്ടുകളിലെ വെള്ളം പരമാവധി നിലനിര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 81 മില്യണ്‍ യൂണിറ്റായിരുന്നു അത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി അവസാനം വാരം തന്നെ വൈദ്യതി ഉപഭോഗം 78 മില്യണ്‍ യൂണിറ്റ് കടന്നു. കൊടും ചൂടിനെ മറി കടക്കാന്‍ എസിയുടേയും ഫാനിന്‍റെ ഉപയോഗം കൂടുന്നതാണിതിന് […]

കേരളം കൊടും ചൂടിലേക്ക്; ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുകയാണ്. കോഴിക്കോട് ജില്ലയില്‍ 7 വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സൂര്യതാപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍ സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്. നിര്‍മാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍, വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള […]

സൂര്യാഘാതം; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

കൊച്ചി: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ്‌ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തിയത്‌. ഇതനുസരിച്ച്‌ ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ച‌യ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള […]

കേരളം കൊടും ചൂടിലേക്ക്; താപനില മൂന്ന് ഡിഗ്രി കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. പോയ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്ത് […]

പ്രളയത്തിന് ശേഷം കേരളത്തെ വരവേല്‍ക്കുന്നത് കൊടും വരള്‍ച്ചയോ…?

കൊച്ചി: മഹാപ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്ന ശാസ്ത്രം ശരിവയ്ക്കുന്നതാണ് പുഴകള്‍ നല്‍കുന്ന സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് കരകവിഞ്ഞൊഴുകിയിരുന്ന നദികള്‍ നേര്‍ത്ത നീര്‍ച്ചാലുകളായി മാറി. ടണ്‍ കണക്കിനു മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ നദികളുടെ വീണ്ടെടുപ്പു പ്രതിസന്ധിയിലായി. മറുകര കടക്കാന്‍ വള്ളങ്ങള്‍ വേണ്ടി വന്നിരുന്ന പുഴകളിലൂടെ നടന്നു പോകാന്‍ പാകത്തിനു ജലനിരപ്പു താഴ്ന്നു. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളും പാടങ്ങളും ഇതേ നികത്തലിന് ഇരയായതാണ് പ്രളയകാരണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുഴയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞുകൂടി. […]

കേരളത്തില്‍ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും

തിരുവനനതപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെതാണ് തീരുമാനം. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റം മുതലായ കാര്യങ്ങള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ഈ ജില്ലകളില്‍ മഴയുടെ അളവില്‍ […]

കേരളത്തില്‍ ഇനി ചൂടുകാലം

കൊച്ചി: കേരളത്തില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‘ക്വിനോക്‌സ്’ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണം എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഭൂമധ്യരേഖയ്ക്കു നേരേ സൂര്യന്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ദക്ഷിണാര്‍ത്ഥ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ത്ഥ ഗോളത്തിലേയ്ക്കുള്ള സൂര്യന്‍റെ യാത്രയിലാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേയെത്തുന്നത്. ഇതാണ് ഉത്തരദിക്കില്‍ ഇപ്പോള്‍ കടുത്ത ചൂടിന് കാരണം. മാര്‍ച്ച്‌ 21. 22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇപ്പോഴും ചൂട് നിലനില്‍ക്കുന്നത്. ഇത് മധ്യകേരളത്തില്‍ നിന്ന് മാറാന്‍ ഇനിയും ഒരു […]