ഹൈദരാബാദ്: പുരുഷസുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനീഷ ചൌധരി എന്ന എം ബി എ വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഹനീഷ തൂങ്ങി നില്‍ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല. ഹോസ്റ്റല്‍ മുറിയില്‍ നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പെണ്‍കുട്ടിയോടു സംസാരിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
Tag: suicide
ഗൗരി നേഹയുടെ മരണം: പ്രിന്‍സിപ്പലിനെതിരേ മാനേജ്മെന്‍റ് നടപടി
കൊല്ലം: ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത ട്രിനിറ്റി സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്മെന്‍റിന്‍റെ കര്‍ശന താക്കീതുമുണ്ട്. പ്രിന്‍സിപ്പലിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച പറ്റിയതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയിട്ടുള്ളത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട […]
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു
വയനാട്: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. നടേശ്ബാബു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഒാഫീസ് സൂപ്രണ്ടായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്ബില്‍ റോയി മരിച്ചിരുന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചത്.
ഗൗരി നേഹയുടെ മരണം; പ്രതികളായ അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍ കാലത്തെ ശമ്പളം
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജ്മെന്‍റ് . അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്മെന്‍റ് ശമ്പളം നല്‍കി. സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്‍റ് രണ്ടു ദിവസം മുമ്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂളധികൃതര്‍ സ്വീകരിച്ചത്. ഇതേസമയം, അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഒരേ കുറ്റത്തിന് […]
സുജിത്ത് വധക്കേസ്; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിവെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മിഥുനെ പിടികൂടാനായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസിന്‍റെ പിടിയിലാകുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ ഇരിങ്ങാലക്കുട […]
‘ആവോളം സ്നേഹിച്ചിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവള്‍; ഭാര്യയുടെ ആത്മഹത്യയില്‍ രഞ്ജിത്തിന് പറയാനുള്ളത്
കണ്ണൂര്‍: ശരണ്യയെ ഞാന്‍ ആവോളം സ്നേഹിച്ചിരുന്നുവെന്നും നിസാര കാര്യങ്ങള്‍ക്ക് അവള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്നും സിനിമാ സീരിയല്‍ സംവിധായകന്‍ രഞ്ജിത്. സ്നേഹം ഏറെ നല്‍കിയിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവള്‍. മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള്‍ ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം ആശുപത്രിയില്‍ കഴിയുകയും ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ദാമ്പത്യ പ്രശ്നം മൂര്‍ച്ചിച്ച് വിവാഹ മോചനം നേടിയപ്പോള്‍ അവളുടെ രക്ഷക്കെത്തിയതായിരുന്നു താന്‍. തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ താന്‍ വിവാഹം കഴിച്ചത്. അവളുടെ […]
സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ല, ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്നും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘അവരെന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല, അമ്മ ക്ഷമിക്കണം’- ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മകളെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ പലതവണ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു
ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡയസ് ബല്ലാര്‍ട്ടിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. 68കാരനായ ബല്ലാര്‍ട്ട് ഏറെക്കാലമായി വിഷാദ രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നെന്ന് ക്യൂബന്‍ ഓദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടില്‍ നിരവധി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്‍റെ ചികിത്സയിലായിരുന്നു. കാസ്ട്രോയുമായി വളരെ രൂപസാദൃശ്യമുണ്ടായിരുന്ന ഡയസ് ബല്ലാര്‍ട്ട് ‘ഫിഡലിറ്റോ’ എന്നും അറിയപ്പെട്ടിരുന്നു. ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായിരുന്ന ഡയസ് ബല്ലാര്‍ട്ട് സോവിയറ്റ് […]
ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. മരണത്തിന്‍റെ കാരണം വ്യക്തമല്ല. മകന്‍ ജിത്തു തൂങ്ങിമരിച്ച് ഒരു മാസം തികയുന്നതിനു മുമ്പാണ് കുടുംബത്തിന്‍റെയും ആത്മഹത്യ.
മെഡി.കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. ചാലപ്പുറം സ്വദേശി സജീവ് കുമാര്‍ (46) നെ ആണ് മരിച്ച നിലയില്‍ കണ്ടത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.









