പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ്  ഇന്‍റെണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന് ആരോപിച്ച് കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനു പിന്നാലെ  ഇന്‍റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും അധ്യാപകര്‍ മാനസികമായി  പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഹാറൂന്‍ നിഖില്‍ എന്നീ  രണ്ട് വിദ്യാര്‍ത്ഥികളും ഫാര്‍മസി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും കോളെജ് അധികൃതരുമായി ചര്‍ച്ച നടത്തി. […]

ആശുപത്രിയില്‍ യുവതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കഴുത്തു മുറിച്ച്‌ ആത്മഹത്യ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കുറ്റ്യേരി പുഴക്കര സ്വദേശി രാമചന്ദ്രന്‍റെ ഭാര്യ തങ്കമണി (46)യാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തുമുറിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ ഉടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൈഫോയ്ഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കമണി.

യുവ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

കോഴിക്കോട്: യുവ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ടുള്ള ഷിഫ്റ്റില്‍ കയറേണ്ടിയിരുന്ന  നിതിനെ കുറെ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വെള്ളിപറമ്പിലെ ചാനല്‍ ഓഫീസിന് അടുത്തുള്ള താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ സംഭവമറിയുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം […]

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും

കൊല്ലം: വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഉണ്ടാകും. പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസുംഉണ്ടാകും. അതേസമയം ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.

കൊല്ലത്ത് അധ്യാപികയും വിദ്യാര്‍ഥിനിയും ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം:  ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കൊല്ലത്തെ ഒരു  സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരെയാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്ത  നിലയില്‍  കണ്ടെത്തിയത്. ഇവരുടെ മരണം  തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. അതേസമയം, സ്കൂള്‍ മാനേജ്മെന്‍റിന്‍റെ  ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

ഗൗരിയുടെ മരണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം  ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ്  വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ ചാടുന്നതിന്‍റെ  ദൃശ്യങ്ങളാണ് സ്‌കൂളിലെ സി.സി.ടി.വിയിലൂടെ  പോലീസിനു ലഭിച്ചിരിക്കുന്നത്. ഗൗരിയെ അദ്ധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച്‌ കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയും ചാടുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  ഇതോടെ മകള്‍ മാനസികമായി പീഡനം നേരിട്ടുവെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ക്രെസന്‍റ്, സിന്ധു എന്നീ അദ്ധ്യാപികമാരെ […]

ഗൗരിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന്‍ പോലീസ്; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച വിദ്യാര്‍ത്ഥിനി ഗൗരി നേ​​​ഹയ്ക്ക് ബെന്‍സിഗര്‍ ആശുപത്രിയില്‍   ചികില്‍സ നിഷേധിച്ചെന്ന് പോലീസ്.  ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു. ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും  അടിയന്തിര പരിചരണമുള്‍പ്പടെയുള്ളവ നിഷേധിച്ചെന്നും പോലീസ് കണ്ടെത്തി. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ചയാണ്  ഗൗ​​​രി സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണ​​​ത്.സ്കൂളിലെ രണ്ട് അധ്യാപികമാരില്‍ നിന്നുണ്ടായ മാനസിക പീഡനത്തെതുടര്‍ന്ന്  സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ കുട്ടിയെ ഉടന്‍ സമീപത്തെ  ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നാല് മണിക്കൂര്‍ നേരം ചികിത്സയൊന്നും നല്‍കിയില്ലെന്നാണ് ലഭിക്കുന്ന […]

കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ  കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.  തുടര്‍ന്ന് കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍  തലയ്ക്കും ആന്തരികാവയങ്ങള്‍ക്കുമേറ്റ മുറിവ് ഗുരുതരമായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു. സ്കൂളിനെതിരെയും കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിക്കെതിരെയും വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്.  […]