കൊച്ചി: എറണാകുളം ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നോര്‍ത്ത് പൊലീസ് പ്രബേഷനറി എസ്. ഐ ഗോപകുമാറിന്റെ മേലധികാരികള്‍ക്കെതിരായ ആത്മഹത്യാ കുറിപ്പ് വിവാദമാകുന്നു. ഞായറാഴ്ചയാണ് തിരുവനന്തപുരം ഊരുട്ടമ്പലം ഗോവിന്ദമംഗലം മേലേതട്ടന്വിള വിജയഭവനില്‍ ടി. ഗോപകുമാറിനെ (40) എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് ഗോപകുമാര്‍ നോര്‍ത്ത് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. മേലധികാരികളുടെ പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കിയആത്മഹത്യക്കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തിരുന്നു. ഇതില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.ജെ പീറ്റര്‍, എസ്.എെ […]
Tag: suicide
വിദ്യാര്‍ഥി ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍ഗോഡ് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഉണ്ണി(21) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയാണ്.
വിചാരണ നാളെ തുടങ്ങാനിരിക്കെ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്‍റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുന്‍ കാമുകന്‍ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബര്‍ 18 നായിരുന്നു കൊലപാതകം. സ്വന്തം മകള്‍ നാലുവയസുള്ളപ്പോള്‍ വീടിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു […]
പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; കുടുംബസുഹൃത്തായ മധ്യവയസ്‌കന്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: പതിനഞ്ചു വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കുടുംബസുഹൃത്തായ മധ്യവയസ്‌കന്‍ അറസ്റ്റിലായി. കൊട്ടിയൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് തമിഴ്നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസ് എന്ന തങ്കച്ചനെ (57) ആണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചമുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വര്‍ഗീസിന്‍റെ പീഡനം സഹിക്കവയ്യാതായതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ചായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. നാട്ടില്‍ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. […]
മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു
ചിക്കമംഗളൂരു: വാട്സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ചിക്കമാംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ (20)യാണ് മുറിയില്‍ തൂങ്ങി മരിച്ചത്. ജനുവരി ആറിനായിരുന്നു സംഭവം. ധന്യശ്രീ സുഹൃത്തായ സന്തോഷ് എന്നയാളുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീങ്ങളെക്കുറിച്ച് പരാമര്‍ശം വരുകയും, മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് ധന്യശ്രീ പറയുകയും ചെയ്തത്. ഇതിനെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായത്. രോഷാകുലനായ സന്തോഷ് മുസ്ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് […]
എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളവ്കാട് സ്വദേശിയായ പി.എം തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ 2008 ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
കുളിക്കാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞു; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു
കോയമ്പത്തൂര്‍: കുളിക്കാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു. പുതുവത്സര ദിനത്തില്‍ കുളിക്കാതെ കുട്ടികളുടെ കൂടെ കളിക്കാന്‍ പോയതിനാണ് കുട്ടിയെ അച്ഛന്‍ വഴക്കു പറഞ്ഞത്. അച്ഛന്‍ വഴക്കു പറഞ്ഞ ഉടനെ കുട്ടി ശുചിമുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വിളിച്ചു. മറുപടി ഒന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ടവ്വല്‍ ഉപയോഗിച്ച് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിത്. കുട്ടിയെ മാതാപിതാക്കള്‍ ഉടന്‍ തന്നെ […]
യുവാവ് ജാതിമാറി വിവാഹം ചെയ്തു; ഊരുവിലക്ക് ഭയന്ന് കുടുംബം ആത്മഹത്യ ചെയ്തു
മറയൂര്‍: യുവാവ് ജാതിമാറി വിവാഹം ചെയ്തിതനെ തുടര്‍ന്ന് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. മറയൂര്‍ കീഴാന്തൂര്‍ സ്വദേശി ടി.സി.മുരുകന്‍, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനുപ്രിയ എന്നിവരാണ് മരിച്ചത്. തമിഴ്നാട് ഉദുമല്‍പേട്ട എസ്വി പുരം റെയില്‍വേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ പാണ്ടിരാജ് തമിഴ്നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവര്‍ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂര്‍ […]
ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു
കാസര്‍ഗോഡ്: ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു. എടനീരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തങ്കമണി (60) ആണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ബാബുവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് സംഭവം കണ്ട അയല്‍വാസികള്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസും കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്സും രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ചെളിയില്‍ പൂണ്ട നിലയിലായിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
യുവദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാലുമേല്‍പറമ്പില്‍ സുരാജ് (36), ഭാര്യ പുത്തൂര്‍ സ്വദേശിനി സൗമ്യ (30) എന്നിവരെയാണ് നെല്ലിക്കുന്ന് കോളനിയിലെ വാടകവീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികപ്രയാസമാണ് മരണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കുമരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്നിരുന്ന സുരാജിനെ തിങ്കളാഴ്ച രാവിലെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിനുശേഷം വീടിനുള്ളില്‍ പുക ഉയരുന്നതു കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങളും […]







