സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ല, ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതശരീരത്തില്‍ നിന്നും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘അവരെന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല, അമ്മ ക്ഷമിക്കണം’- ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

മകളെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ പലതവണ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

prp

Related posts

Leave a Reply

*