വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

ഹൈദരാബാദ്: പുരുഷസുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനീഷ ചൌധരി എന്ന എം ബി എ വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയാണ്.

കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഹനീഷ തൂങ്ങി നില്‍ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല. ഹോസ്റ്റല്‍ മുറിയില്‍ നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പെണ്‍കുട്ടിയോടു സംസാരിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*