ഒ​മ്പതാം ക്ലാ​സു​കാ​രി​യു​ടെ മ​ര​ണം; ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: നോ​യി​ഡ​യി​ല്‍ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സംഭവത്തില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം. മ​യൂ​ര്‍​വി​ഹാ​റി​ലെ അ​ല്‍​കോ​ണ്‍ പബ്ലിക് സ്കൂ​ളി​നു മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​യെ അ​ധ്യാ​പ​ക​ര്‍ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ര്‍​ഥി​യു​ടെ നോ​ട്ട് ബു​ക്കി​ല്‍ താ​ന്‍ പ​രാ​ജ​യ​മാ​ണെ​ന്ന കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആറുമണിയേടെ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറിയുടെ വാതില്‍ പൂട്ടിയതായി കണ്ടു. ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നതാണ്. ഉടന്‍ […]

നഗ്നചിത്രം ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചു; മാനഹാനി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി

കൊല്‍ക്കത്ത: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം നഗ്നചിത്രം ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി. സംഭവവുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 17നാണ് 30 വയസിനോടടുത്തു പ്രായമുള്ള വീട്ടമ്മയെ അവരുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മകളെ നൃത്തപഠന ക്ലാസില്‍ കൊണ്ടാക്കി വരുന്ന വഴിക്ക് വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് […]

പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്‍റെ വേഷം ധരിച്ച മോഡലിന് സംഭവിച്ചത്

ലണ്ടന്‍ : ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്‍റെ വേഷം ധരിച്ച്‌ സമ്മാനം വാങ്ങിയ പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്‍റി ചെകുത്താന്‍റെ വേഷത്തില്‍തന്നെ തൂങ്ങിമരിച്ച നിലയില്‍. ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ഇതിന് മുമ്പും ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ ചുമന്ന പെയിന്‍റും  തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹാരിയറ്റ് സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്ന് ഹാരിയറ്റിന്‍റെ പങ്കാളി ജോഷ് മെര്‍സിയര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ജോഷ് വ്യക്തമാക്കുന്നു. ഹാരിയറ്റില്‍ […]

കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചു; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവ് ജീവനൊടുക്കി. വണ്ടിക്കടവ് പണിയ കോളനിയിലെ നാരായണന്‍റെ മകന്‍ വിനോദ് (25) ആണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെ പുല്‍പ്പള്ളി കന്നാരംപുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിനോദിന് നേരെ വനപാലകര്‍ വെടിവെച്ചത്.  വനാതിര്‍ത്തിയില്‍ കാട്ടുതീയും മറ്റും തടയാന്‍ നിന്നിരുന്ന രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരാണ് വെടിവച്ചതെന്ന് വിനോദ് നാട്ടുകാരോട് പറഞ്ഞിരുന്നു. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വനപാലകര്‍ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരെ […]

ഭര്‍ത്താവ് നോക്കി നില്‍ക്കേ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച്‌, ഭര്‍ത്താവ് നോക്കിനില്‍ക്കെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സെബാസ്റ്റ്യന്‍റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ്   ഇന്നു രാവിലെ അരൂര്‍ മുക്കം ഭാഗത്തു നിന്നും ലഭിച്ചത്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇന്‍ക്വസ്റ്റ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. വ്യാഴാഴ്ച വൈകിട്ടു ഭര്‍ത്താവുമൊത്തു ബൈക്കില്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു സംഭവം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണു യു​വ​തി​യു​ടെ മരണ​ത്തി​നു കാരണമെന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.  മരട് ആലപ്പാട്ട് തോമസിന്റെ […]

അഹിവിത ബന്ധം ആരോപിച്ച്‌ മൂത്രം കുടിപ്പിച്ചു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ബലം പ്രയോഗിച്ച്‌ മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയിലാണ് ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു പ്രാകൃത ശിക്ഷ യുവാവിന് വിധിച്ചത്. യുവാവിനെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തനിക്ക് യുവതിയെയോ യുവതിക്ക് തന്നെയോ അറിയില്ലെന്നും അവരുമായി അവിഹിത ബന്ധമില്ലെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി സഹാറന്‍പുര്‍ എസ്.പി ബബ് ലു കുമാര്‍ […]

ഉദുമൽപേട്ടയില്‍ കാണാതായ കമിതാക്കള്‍ കനാലില്‍ മരിച്ച നിലയില്‍

പൊള്ളാച്ചി: മാതാപിതാക്കൾ പ്രണയത്തെ എതിർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഉദുമൽപേട്ട സ്വദേശികളായ അരുൺ ശങ്കർ(35), മഞ്ജുള(30) എന്നിവരെയാണ് പിഎപി കനാലിൽ മുങ്ങിയ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മാസം ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം പറമ്പിക്കുളം ആളിയാര്‍ പ്രോജക്‌ട് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും എത്തി കാര്‍ […]

വര്‍ക്ക്ഷോപ്പ് നടത്താന്‍ ഷെഡ്കെട്ടി; പാര്‍ട്ടിക്കാര്‍ കൊടികുത്തിയപ്പോള്‍ മാറുവഴിയില്ലാതെ പ്രവാസി ആത്മഹത്യ ചെയ്തു

പത്തനാപുരം: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംങ്ഷനില്‍ സുഗതനാണ് പകുതി പണി തീര്‍ന്ന വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍, ഇന്നലെ രാത്രി തൂങ്ങി മരിച്ചത്.  മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി ഇതിനെ സംശയിക്കുന്നു. ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. ഒരാളുടെ […]

കോച്ചിന്‍റെ അവഗണന: മുന്‍ ക്രിക്കറ്റ് താരത്തിന്‍റെ മകന്‍ ആത്മഹത്യ ചെയ്തു

കറാച്ചി: മുന്‍ പാക് ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്‍റെ മകന്‍ മുഹമ്മദ് സരിയബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് നിഗമനം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. തൊണ്ണൂറുകളില്‍ ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി കളിച്ച അമീര്‍ ഹനീഫിന്‍റെ മൂത്ത  മകനാണ്. അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി സരിയാബിന് കഴിഞ്ഞു എന്ന് അധികൃതര്‍ അറിയച്ചതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ താരം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പാക്കിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് […]

ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു ചാടി വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ചിത്ര ആശുപത്രിയില്‍ രാവിലെ 11ഓടെയായിരുന്നു സംഭവം. മകന്‍റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭര്‍ത്താവിനോട് ഇപ്പോള്‍ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്‍റെ മുകളിലേക്ക് പോവുകയും  മൂന്നാം നിലയില്‍ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയുമായിരുന്നു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് […]