ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

കോട്ടയം: ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.     പടിഞ്ഞേറേ കൂടല്ലൂർ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.

മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്‍റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.  കുടുംബവഴക്കിനെത്തുടര്‍ന്ന് മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മുന്‍ എ.ടി.എസ് തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്‌തു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗം മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ സ്വയം വെടിവച്ച്‌ മരിച്ചു. മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്‌ക്ക് 1.40 -ഓടെയായിരുന്നു സംഭവം. ഹിമാന്‍ഷു റോയ് കാന്‍സര്‍ ബാധിതനായിരുന്നു. ഇദ്ദേഹം കഴിഞ്ഞ കുറേ നാളുകളാായി അവധിയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുംബയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1988 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫീസറായ അദ്ദേഹം സംസ്ഥാനത്തെ ജനകീയനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ഐ.പി.എല്‍ […]

മക്കളുമായി യുവതി തടാകത്തില്‍ ചാടി ജീവനൊടുക്കി

ബംഗളൂരു: നൊന്തു പ്രസവിച്ച രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി.  സുജാത(26), മക്കളായ നകുല്‍(6), വിശാല്‍(4) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാതയുടെ ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി തവരെക്കെരയിലെ ഒരു വാടക വീട്ടിലാണ് താമസം. ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് സുജാത ഞായറാഴ്ച മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും സുജാത വേണ്ടെന്നു പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയ സുജാത മക്കളെയും കൊണ്ട് തിരിച്ച്‌ […]

ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കാന്‍പൂര്‍‍: കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഭീം സിംഗാണ് ജീവനൊടുക്കിയത്. ഫരീദാബാദ് സ്വദേശിയാണ്. ഇന്നലെയാണ് ഹോസ്റ്റലിനുള്ളിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി ഭീം സിംഗ് ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്നും, ഒരു കത്ത് കണ്ടെടുത്തിട്ടുള്ളത്‌ പരിശോധിക്കാനായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്നും ഐഐടി കാന്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ […]

മോദിയുടെ പേരെഴുതിവെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.  ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെ‍ഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കര്‍ഷകര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. മോദി അധികാരമേറ്റതുമുതല്‍ തന്‍റെ കടം പെരുകുകയായിരുന്നു. ഇനിയും എനിക്ക് പ്രതീക്ഷയില്ല. ജീവിതം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.   ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.  കൃഷിയിടത്തിലെത്തിയ ഇയാള്‍ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി നിലത്തുവീഴുകയായിരുന്നു. പിന്നീടാണ് […]

ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് വാഴോട്ടു കോണത്ത് ഫുഡ് കോപ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ അംബിക എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. രാവിലെ മുതല്‍ ഇരുവരേയും കാണാനില്ലായിരുന്നു. വിവരം തിരക്കാന്‍ മകള്‍ ഫോണ്‍വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച നിലയിലും മോഹനന്‍റേത് ഫാനില്‍ തൂങ്ങിയ നിലയിലുമാണ്.  ഇന്‍ക്വസ്റ്റിനു […]

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്‌കൂളിന് പറ്റിയത് ഗുരുതര വീഴ്ച

പാമ്പാടി: വിദ്യാര്‍ത്ഥി ആത്മഹത്യ സംഭവത്തില്‍ പാമ്പാടി ക്രോസ് റോഡ് സ്‌കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. സ്‌കൂളിന്‍റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി എന്നാണ് വിലയിരുത്തല്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരിശോധന. ഒന്‍പതാം ക്ലാസില്‍ നിന്നും മാര്‍ക്ക് കുറവെന്ന കാരണത്താല്‍ പറഞ്ഞ് വിട്ടതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്‍റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത്. കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പഠിക്കാന്‍ അനുമതി […]

പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് ആത്മഹത്യ ചെയ്തു

കാസര്‍കോട്: ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കഴുത്തറത്ത് ആത്മഹത്യ ചെയ്തു​. കര്‍ണാടകയിലെ ചിക്കമംഗലൂരു സ്വദേശി ഹരിഷ് നായിക്കാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന പെട്ടിക്കടയില്‍നിന്നും കത്തി വാങ്ങി ഓടിപ്പോയ യുവാവ് സമീപത്തെ ഷോപ്പിംഗ് കോപ്ലക്‌സിന്‍റെ പിന്നില്‍വെച്ച്‌ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിന്‍റെ കൈയിലുണ്ടായ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഇയാളെ […]

ചാനല്‍ വാര്‍ത്താ അവതാരകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്​: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് രാധിക റെഡ്ഢി ആത​മഹത്യ ​ചെയ്​തത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലച്ചോറാണ്​ എ​ന്‍റെ ശത്രുവെന്ന്​ കുറിച്ച ആത്മഹത്യാ കുറിപ്പ്​ രാധികയുടെ ബാഗില്‍ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. രാധിക വിഷാദ രോഗിയായിരു​ന്നെന്നും വിവിധ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്നും എ.സി.പി എന്‍ […]