ചാനല്‍ വാര്‍ത്താ അവതാരകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്​: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് രാധിക റെഡ്ഢി ആത​മഹത്യ ​ചെയ്​തത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

തലച്ചോറാണ്​ എ​ന്‍റെ ശത്രുവെന്ന്​ കുറിച്ച ആത്മഹത്യാ കുറിപ്പ്​ രാധികയുടെ ബാഗില്‍ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. രാധിക വിഷാദ രോഗിയായിരു​ന്നെന്നും വിവിധ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്നും എ.സി.പി എന്‍ ബുജന്‍ഗ റാവു അറിയിച്ചു.

രാധിക ആറ് മാസം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പതിനാലു വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

prp

Related posts

Leave a Reply

*