കൊച്ചി : കൊച്ചിയില്‍ യുവ ദമ്പതികള്‍ ജീവനൊടുക്കി. പള്ളിപ്പുറം കോവിലകത്തുംകടവില്‍ തണ്ടാശ്ശേരി ശിവന്‍റെ മകന്‍ അഭിലാഷ് (28), ഭാര മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭര്‍ത്താവിന്‍റെ മൃതദേഹം വീടിന് സമീപത്തെ തോട്ടില്‍ നിന്നു കണ്ടെത്തുകയായിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ കൃഷ്ണപ്രിയ കിടപ്പുമുറി അടച്ചു കുറ്റിയിട്ട് ഫാനിന്‍റെ തൂങ്ങി മരിക്കുകയായിരുന്നു. […]
Tag: suicide
സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭയ്യുജി മഹാരാജ‌് ആത്മഹത്യ ചെയ്തു
ഭോപാല്‍: മധ്യപ്രദേശ‌് സര്‍ക്കാര്‍ ക്യാബിനറ്റ‌് പദവി നല്‍കിയ സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളിലൊരാളായ ഭയ്യുജി മഹാരാജ‌് (50) സ്വയംവെടിയുതിര്‍ത്ത‌് ആത്മഹത്യചെയ‌്തു. ചൊവ്വാഴ‌്ച ഇന്‍ഡോറിലെ വസതിയില്‍വച്ചാണ‌് നിറയൊഴിച്ചതെന്ന‌് പൊലീസ‌് പറഞ്ഞു. ഉടന്‍ ഇന്‍ഡോറിലെ ബോംബെ ഹോസ‌്പ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞതോടെ ആശുപത്രിപരിസരത്ത‌് ഇദ്ദേഹത്തിന്‍റെ അനുയായികള്‍ തടിച്ചുകൂടി. കുടുംബപ്രശ‌്നങ്ങളാണ‌് ആത്മഹത്യക്ക‌് കാരണമെന്നാണ‌് പ്രാഥമികവിലയിരുത്തല്‍. എന്നാല്‍, അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച‌് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ‌് രംഗത്തെത്തി. മധ്യപ്രദേശ‌് സര്‍ക്കാരിനെ പിന്തുണയ‌്ക്കാനായി നല്‍കിയ പദവികള്‍ അദ്ദേഹം നിരസിച്ചിരുന്നു. ഇതേ തുടര്‍ന്ന‌് ബിജെപി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. […]
കൊച്ചിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് മനോജാണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 7.45ഒാടെ അമൃത ആശുപത്രിയുടെ ചേരാനെല്ലൂര്‍ കുന്നുംപുറത്തെ ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെയാണ് സന്ധ്യയെ ഭര്‍ത്താവ് മനോജ് ആക്രമിച്ചത്. മുഖത്തിന് വെട്ടേറ്റ സന്ധ്യ ഉച്ചത്തില്‍ നിലവിളിച്ച് പുറത്തേക്കോടി. റോഡില്‍ വീണ് വേദനകൊണ്ട് പിടഞ്ഞ സന്ധ്യയെ സമീപവാസികള്‍ ഓടിയെത്തി ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സന്ധ്യയെ […]
ഫേസ്ബുക്ക് ലൈവിലൂടെ കാമുകന് മുന്നില്‍ 18കാരി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാമുകന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത് 18 കാരി ആത്മത്യ ചെയ്തു.പഞ്ചിമബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ സോനാപൂരിലാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ മകളെ കാണാതെ സംശയം തോന്നി മുറിയില്‍ വന്നു നോക്കിയ അമ്മയാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ മുഴുവന്‍ ലൈവ് ആയി സ്ട്രീം ചെയ്തതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ കാമുകനാണ് കണ്ടത് എന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്ത ദിവസം കാമുകനെ […]
കേരളത്തെ ഞെട്ടിച്ച് വീണ്ടും കര്‍ഷക ആത്മഹത്യ
പാലക്കാട്: കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് വടക്കഞ്ചേരി സ്വദേശി ചടയപ്പനാണ് കൃഷിയിടത്തില്‍ ജീവനൊടുക്കിയത്. കാര്‍ഷിക കടം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായും എന്നാല്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കാര്‍ഷികവായ്പ തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് വടക്കഞ്ചേരി പാളയം സ്വദേശി ചടയപ്പന്‍ കൃഷിയിടത്തിലെ ഷെഡില്‍ തൂങ്ങി മരിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് നെല്‍കൃഷിക്കായി കാനറാ ബാങ്ക് വടക്കഞ്ചേരി ശാഖയില്‍ നിന്ന് ചടയപ്പന്‍ അന്‍പതിനായിരം രൂപ വായ്പ എടുത്തിരുന്നു. അസുഖം ബാധിച്ച് […]
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. 30കാരിയായ ആശ താക്കൂര്‍, 28കാരിയായ ഭാവന താക്കൂര്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ സബര്‍മതി നദിയിലെ എല്ലിസ്ബ്രിഡ്ജിന് അടുത്ത് നിന്നും ചാടിയ ഇരുവരുടേയും ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. കത്തില്‍ ആത്മഹത്യാ പ്രേരണയുള്ളതായി കണ്ടെത്തി. ലെസ്ബിയന്‍ ബന്ധത്തില്‍ മറ്റുവരില്‍നിന്നു എതിപ്പുള്ളതായി കത്തില്‍ പറയുന്നുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഈ ലോകം അനുവദിക്കില്ലെന്നും അതുകൊണ്ട് മരിക്കുകയാണെന്നും കത്തിലുണ്ടെന്നും സബര്‍മതി റിവര്‍ഫ്രണ്ട് പൊലീസ് വ്യക്തമാക്കി. മരിച്ച ആശ മുമ്പ് വിവാഹം കഴിച്ചിരുന്നു. അതില്‍ […]
ആത്മഹത്യ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല
ആത്മഹത്യ ശ്രമത്തെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷനിയമത്തിലെ വ്യവസ്ഥ ഇല്ലാതായി. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. അതുപോലെ തന്നെ മാനസീക പ്രശ്‌നമുള്ള കുട്ടികളെ വൈദ്യുതാഘാതമേല്‍പ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റ് പാസാക്കിയ മാനസീകരോഗ്യം 2017ഉം പ്രാബല്യത്തില്‍ വന്നു.മെയ് 29 നായിരുന്നു ഇത് സംബന്ധിച്ച വിജ്ഞാപനം. ഇതനുസരിച്ച് മാനസിക അസ്വസ്ഥത ഇല്ലെന്ന് തെളിയിക്കപ്പെടാതെ ആത്മഹത്യ ശ്രമം നടത്തിയ ആര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 309 പ്രകാരം കുറ്റം ചുമത്താനോ വിചാരണ നടത്താനോ ശിക്ഷ വിധിക്കാനോ […]
കണ്ണൂരില്‍ യുവാവും യുവതിയും മരിച്ച നിലയില്‍
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇരുവരെയും കാണാനില്ലന്ന് കാണിച്ച് മാതാപിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ മുതല്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാറയുടെ അടിഭാഗത്ത് കൈകള്‍ ബന്ധിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പയ്യാവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. ശശിപ്പാറക്ക് […]
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാത്ഥികള്‍ ആത്മഹത്യ ചെയ്തു
ഡല്‍ഹി: പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് രണ്ട് വിദ്യാത്ഥികള്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹി വസന്ത് കുഞ്ചിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 15 വയസുകാരിയും പശ്ചിമ ഡല്‍ഹിയിലെ ദ്വാരകയിലെ കാക്റോള സ്വദേശിയായ 17കാരനുമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്നലെയാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. കുട്ടികള്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്നതായിരുന്നു കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പെണ്‍കുട്ടിക്ക് പ്ലസ് വണ്ണിന് സയന്‍സ് വിഷയമെടുത്ത് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കാണ് […]
ഏകമകന്‍റെ മരണം താങ്ങാനാവാതെ മാതാപിതാക്കള്‍ ജീവനൊടുക്കി
ഇടുക്കി: ഏകമകന്‍ അപകടത്തില്‍ മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണ് വിഷം കഴിച്ചുമരിച്ചത്. ഇവരുടെ ഏകമകന്‍ നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്ത് ബൈക്കപകടത്തില്‍പെട്ട് മരണപ്പെട്ടിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി മകന് അന്ത്യചുംബനം നല്‍കിയശേഷം ഇവര്‍ വിഷം കഴിക്കുകയായിരുന്നു. അന്ത്യചുംബനം നല്‍കിയശേഷം കാറിനുള്ളില്‍ കയറിയ ഇവര്‍ ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും വിഷം ഉള്ളില്‍ […]







