ദമ്പതികളുടെ ദാരുണാന്ത്യത്തില്‍ ഞെട്ടി പള്ളിപ്പുറം

കൊച്ചി : കൊച്ചിയില്‍ യുവ ദമ്പതികള്‍ ജീവനൊടുക്കി. പള്ളിപ്പുറം കോവിലകത്തുംകടവില്‍ തണ്ടാശ്ശേരി ശിവന്‍റെ മകന്‍ അഭിലാഷ് (28), ഭാര മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭര്‍ത്താവിന്‍റെ മൃതദേഹം വീടിന് സമീപത്തെ തോട്ടില്‍ നിന്നു കണ്ടെത്തുകയായിരുന്നു.

കുടുംബ കലഹത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ കൃഷ്ണപ്രിയ കിടപ്പുമുറി അടച്ചു കുറ്റിയിട്ട് ഫാനിന്‍റെ തൂങ്ങി മരിക്കുകയായിരുന്നു. സംഭവം കണ്ട് വീട്ടുകാരും അഭിലാഷും ബഹളം കൂട്ടി വാതില്‍ പൊളിച്ച്‌ അകത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥനായ അഭിലാഷ് വീടിനടുത്ത് ചാഞ്ഞുകിടന്ന തെങ്ങില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണവെപ്രാളത്തില്‍ കയര്‍പൊട്ടി തോട്ടിലേയ്ക്ക് വീഴുകയും മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുനമ്ബം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

prp

Related posts

Leave a Reply

*