തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]
Tag: Solar case
മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചു. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ ലൈംഗിക ആരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ […]
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവച്ചു. നാലു വാല്യങ്ങളിലായി ആകെ 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍വച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം ബഹളംകൂട്ടിയെങ്കിലും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രാവിലെ ഒമ്പതിനാണു സമ്മേളനം ആരംഭിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞ ആദ്യം നടന്നു. പിന്നാലെ സോളാര്‍ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടികളും സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തി. അതേസമയം തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് […]
സോളാര്‍ കേസ്; തുടരന്വേഷണത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം
തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പാസായത്തിന്‍റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തില്‍ പൊതുകാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്‍റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും പ്രധാനമായും അന്വേഷിക്കുക. സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം […]
സോളാര്‍ കേസ്; നിയമസഭാ യോഗം നവംബര്‍ 9 ന്
തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ ഒമ്പതിനു നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.അന്ന് ചോദ്യോത്തര വേള ഒന്നുമുണ്ടാകില്ല സോളാര്‍ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുക. കൂടാതെ പുതിയ നിയമോപദേശങ്ങളും സര്‍ക്കാര്‍ തേടും. സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്ന് മുഖ്യമന്ത്രി […]
സോളാര്‍ കേസ് പുകയുന്നു.. മുന്‍ അന്വേഷണ സംഘത്തിനെതിരെ സരിത രംഗത്ത്
തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ നീക്കവുമായി സരിത എസ് നായര്‍. കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. 2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിട്ടില്ലെന്നും ഇതും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ച പരാതികളും സരിത ആവര്‍ത്തിച്ചിട്ടുണ്ട്. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി സംഘം ശ്രമിച്ചു എന്നും നീതി ലഭിച്ചില്ലെന്നുമാണ് സരിതയുടെ ആരോപണം. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് […]
റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗം തേടും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വസ്തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊക്കെ മൊഴികളാണ് തങ്ങള്‍ക്കെതിരെയുള്ളത് എന്ന് മനസിലാക്കുന്നതിനും കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടണം. റിപ്പോര്‍ട്ട് കിട്ടാന്‍ നിയമപരമായി എന്തു ചെയ്യാനാകുമെന്ന് നോക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും കേസിനെ രാഷ്ട്രീയമായി നേരിടുന്നതിനെകുറിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ […]
സോളാര്‍ കേസ്: മുന്‍ ഐജി യുടെ അഭിപ്രായം തേടി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് അഭിപ്രായം തേടാനാണ് അദ്ദേഹത്തെ സമീപിച്ചത്. സോളാര്‍ കേസില്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സോളാര്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം വിവരവകാശ പ്രകാരം റിപ്പോര്‍ട്ട് […]
സോളാര്‍ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതിന് അന്വേഷണസംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്, എ.ഡി.ജി.പി. പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ നടപടി സ്വീകരിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയമിക്കും. വൈകാതെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് […]
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും?
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശ പ്രകാരമാണ് കേസെടുക്കുക. സരിതാ എസ് നായര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെയും സരിതാ എസ് നായരേയും സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും പേഴ്സണല്‍ […]








