ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനു നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു സംഗീതിനെ ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇവർക്കൊപ്പം സംഗീത് എത്തിയിരുന്നു. ശബരിമലയില്‍ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവര്‍ പിന്നീട് ഇതില്‍നിന്ന് പിന്‍മാറിയിരുന്നു […]

രഹ്ന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: അറസ്റ്റിലായ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ പത്തനംതിട്ട സി.ജെ.എം കോടതിയിലാണ് ഹാജരാക്കുന്നത്. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ കോടതി വാദം കേൾക്കും. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്‌. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്. തൃക്കൊടിത്താനം സ്വദേശി […]

സ്ത്രീകള്‍ പ്രവേശിച്ചാല്‍ പവിത്രത നഷ്ടപ്പെടുമെങ്കില്‍ അത് അമ്പലമല്ല; വിവാദ പ്രസംഗവുമായി തമിഴ് നേതാവ്

തമിഴ്നാട്: ശബരിമല വിഷയത്തില്‍ തമിഴ് നേതാക്കളും പ്രതികരിച്ചു തുടങ്ങി. സംവിധായകനും, രാഷ്ട്രിയ നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായ സീമാന്‍റെ  പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വിധി പറഞ്ഞ ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത് ബി ജെ പി സര്‍ക്കാര്‍ ആണ്. ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതും ഇതേ ബി ജെ പി അടങ്ങുന്ന സംഘപരിവാര്‍ കക്ഷികളാണെന്ന് സീമാന്‍ പറഞ്ഞു. ശബരിമലയിലെ പ്രതിഷേധക്കാര്‍ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് […]

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍; രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വ്വം രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നു രഹ്നയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പായതിനാൽ മുൻ‌കൂർ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മാത്രമല്ല നിയമ നടപടികളുമായി […]

ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. നിലവില്‍ ശബരിമലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചില രാഷ്ട്രീയ സംഘടനകള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടും സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ചീഫ് സെക്രട്ടറിയാണ് കോടതിയില്‍ ഹാജരാകുക. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ശബരിമലയില്‍ യുവതികള്‍ക്കായി രണ്ടുദിവസം മാറ്റിവയ്ക്കാം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല: യുവതികള്‍ക്കായി ശബരിമലയില്‍ രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി ഈ നിലപാട് അറിയിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്. എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ […]

കറുപ്പുടുത്ത്, വാ മൂടിക്കെട്ടി നടി സന്നിധാനത്ത്; പിന്നീട് പ്രതിഷേധവും

പത്തനംതിട്ട: ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ […]

ശബരിമലയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

മലപ്പുറം: പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ  അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണം നടന്ന വിവരം അപര്‍ണ തന്നെയാണ് വ്യക്തമാക്കിയത്. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ക്കാരി തന്നെയായ ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും […]

ശബരിമല സന്ദര്‍ശനം; വ്രതം തുടരും,മല കയറുംവരെ മാല ഊരില്ല

കൊച്ചി: ശബരിമല ദര്‍ശനത്തിനു താല്‍പര്യമുണ്ടെന്ന് കാട്ടി യുവതികള്‍ എറണാകുളത്ത് മാധ്യമസമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്‍ക്കുമുന്‍പിലെത്തി തങ്ങളുടെ താല്‍പര്യം അറിയിച്ചത്. തുടക്കം മുതല്‍തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. […]

യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യുവതീ പ്രവേശ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറന്നതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജനുവരി 22 ന് പരിഗണിക്കാമെന്ന് പറഞ്ഞ പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ […]