കെ. സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി.  പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പൊലീസിന്‍റെത് കെട്ടുകഥയാണെന്നും തന്‍റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്‍റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല […]

ശബരിമലയിലേക്ക് 40 യുവതികളെ തമിഴ്‌നാട്ടില്‍ നിന്ന് രഹസ്യമായി എത്തിക്കുമെന്ന് സൂചന

നിലയ്ക്കല്‍ : ശബരിമലയിലേക്ക് പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു മക്കള്‍ കക്ഷിയും മറ്റു ചില സംഘടനകളുമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പോലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ […]

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 27 ന്, പത്തനംതിട്ട […]

മതവികാരം വ്രണപ്പെടുത്തല്‍; രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തുവെന്ന ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. അതേസമയം, കേസിലെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനാ ഫാത്തിമയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും കോടതി തള്ളി. ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന ബി.ജെ.പി […]

‘യുവതീ പ്രവേശനത്തിനു പരിമിതിയുണ്ട്’; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

കൊച്ചി: യുവതീ പ്രവേശനത്തിനു പരിമിതിയറിയിച്ച്‌ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തിനു സാവകാശം വേണമെന്നറിയിച്ചത്. ശബരിമല ദര്‍ശനത്തിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി നാല് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വംബോര്‍ഡ് നിലപാട് അറിയിച്ചത്. യുവതികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഇതുവരെ ശബരിമലയില്‍ ഒരുക്കിയിട്ടില്ല. അതിനു സമയം വേണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുവരെ സാവകാശം വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാനിന് അനുമതി ലഭിക്കേണ്ടതുണ്ട്. വനഭൂമി വിട്ടുകിട്ടാന്‍ ചില നിയന്ത്രണങ്ങളുണ്ടെന്നും ദേവസ്വം ബോര്‍ഡ് […]

ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരം ശകുനിമാരെ നേരിടേണ്ട അവസ്ഥയെന്ന് ടി.പി.സെന്‍കുമാര്‍

പാലക്കാട്: പണ്ട് ഭഗവാന്‍ ഒരു ശകുനിയെ നേരിട്ടപ്പോള്‍ നിലവില്‍ ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരക്കണക്കിന് ശകുനിമാരെ നേരിടേണ്ട സ്ഥിതിയാണെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം മലമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ഇതുവരെ മൂവായിരത്തോളം കോടിരൂപ വിവിധ വഴികളിലൂടെ ധനസഹായം ലഭിച്ചു. ഇനി 2500 കോടി കേന്ദ്രം നല്‍കുന്നുമുണ്ട്. തീര്‍ത്തും അവശരായ എത്രപേര്‍ക്ക് ഇതിനകം വീട് വെച്ച്‌ നല്‍കാനായെന്ന് സെന്‍കുമാര്‍ ചോദിച്ചു. ദുരിതാശ്വാസത്തിന് മുന്‍ഗണന നിശ്ചയിച്ച്‌ സഹായിക്കാന്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. […]

ശബരിമലയിലെത്തിയ രണ്ട് ആന്ധ്രാ സ്വദേശിനികളെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഉച്ചയോടെയാണ് ഇവരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പാതയില്‍ കണ്ടെത്തിയത്. കാഴ്ചയില്‍ ഇരുവര്‍ക്കും 50 വയസിന് താഴെ മാത്രമാണ് പ്രായം. ആന്ധ്രപ്രദേശ് സ്വദേശിനികളാണെന്നും സംശയിക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. പോലീസിന്‍റെ സമ്മതത്തോടെയാണ് ഇരുവരും ശബരിമലയിലേക്ക് പോയതെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ പോലീസിന്‍റെ അടുത്തെത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ പോലീസ് തയാറായില്ല. യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരം പിന്നീട് മലചവിട്ടുകയായിരുന്നു. യുവതികള്‍ മലകയറുന്നത് കണ്ടതോടെ സന്നിധാനത്തേക്കുള്ള വഴിയിലുണ്ടായിരുന്ന […]

രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. ബിജെപി നല്‍കിയ പരാതിയിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്‍തത്. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജയിലില്‍ എത്തി രഹ്നയെ ചോദ്യം ചെയ്യാന്‍ കോടതി […]

രഹ്ന ഫാത്തിമയെ കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹ്നയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. രഹ്നയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. […]

രഹ്ന ഫാത്തിമക്കെതിരായ കേസില്‍ നാളെ വിധി പറയും

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന കേസില്‍ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട കോടതി വിധി പറയാനായി മാറ്റി. അപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റുകയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച്‌ കൊണ്ട് സുപ്രീം കോടതി […]