രഹ്ന ഫാത്തിമക്കെതിരായ കേസില്‍ നാളെ വിധി പറയും

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന കേസില്‍ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട കോടതി വിധി പറയാനായി മാറ്റി. അപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.

കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റുകയായിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച്‌ കൊണ്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹനാ ഫാത്തിമ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന ബി.ജെ.പി നേതാവ് ബി.രാധാകൃഷ്‌ണ മേനോന്‍റെ പരാതിയിലാണ് കേസെടുത്തത്.തുടര്‍ന്ന് രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് പിന്നാലെ ബി.എസ്.എന്‍.എല്‍ രഹ്ന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തിരുന്നു.

prp

Related posts

Leave a Reply

*