പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല കൊച്ചു മക്കള്‍ക്ക് ചോറു കൊടുക്കുന്നതിന് സന്നിധാനത്തേക്ക് പുറപ്പെട്ടു. ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് എന്ന നിലയിലല്ല കൊച്ചുമക്കളുടെ അച്ചമ്മ എന്ന നിലയിലാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. ഏറെ കാത്തിരുന്ന് കിട്ടിയ കൊച്ചുമക്കളാണ്. ഇവര്‍ക്ക് ചോറു കൊടുക്കലാണ് പ്രധാന കാര്യം. അതു കഴിഞ്ഞ് മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാമെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നിധാനത്ത് തങ്ങാനാവില്ലെന്ന് ശശികലയെ […]
Tag: sabarimala women entry
പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല; വിമാനത്താവളത്തില്‍ നിലത്തിരുന്ന് പ്രഭാതഭക്ഷണം കഴിച്ച് തൃപ്തി ദേശായിയും സംഘവും
കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. ഇതോടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രഭാതഭക്ഷണം തൃപ്തിയും ഒപ്പമെത്തിയ അഞ്ചംഗ സംഘവും വിമാനത്താവളത്തില്‍ നിലത്തിരുന്ന് കഴിച്ചു. എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃപ്തി ദേശായി. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല, എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. […]
മതവികാരം വ്രണപ്പെടുത്തല്‍; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍, ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ […]
തൃപ്തി ദേശായി കൊച്ചിയിലെത്തി; പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍
കൊച്ചി: ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്. പുലര്‍ച്ചെ അഞ്ചു മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് […]
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന്‍ മുഖ്യമന്ത്രി
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തില്‍. എഴുതി തയ്യാറാക്കിയ 12 പേജുള്ള കുറിപ്പ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കോടതിവിധി വരാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. മറ്റ് വിധികളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. […]
സുരക്ഷ ഇല്ലെങ്കിലും മല ചവിട്ടുമെന്ന് തൃപ്തി ദേശായി, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന്
തിരുവനന്തപുരം: പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരില്‍ നിന്നും മറുപടി കിട്ടിയിട്ടില്ല. ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി വ്യക്തമാക്കി. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നംവബര്‍ 17ന് […]
‘മല ചവിട്ടാന്‍ സുരക്ഷ നല്‍കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് തൃപ്‌തി ദേശായിയും ആറ് യുവതികളും
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്‌ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല ചവിട്ടാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ താന്‍ ശബരിമലയില്‍ എത്തുമെന്ന് നേരത്തെ തന്നെ തൃപ്‌തി ദേശായി […]
ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന പ്രസ്താവനയാണ് രമേശ് ചെന്നിത്തല തള്ളിയത്. കെ സുധാകരന്‍റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ രാവിലെ യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവേക […]
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ നടക്കും നാളെ നടക്കുന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പന്തളം കുടുംബവും തന്ത്രി കുടുംബവും തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. അതേസമയം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് […]
ശബരിമല സ്ത്രീപ്രവേശനം; പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു. സ്ത്രീപ്രവേശന വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 49 പുനപരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ പരിശോധിച്ച ശേഷമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക തീരുമാനമെടുത്തത്. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒരുമിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിലപാട് […]









