ശശികല സന്നിധാനത്തേക്ക്; അവിടെ പോയി ആരും തമ്പടിക്കേണ്ടെന്ന് പൊലീസ്

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല കൊച്ചു മക്കള്‍ക്ക് ചോറു കൊടുക്കുന്നതിന് സന്നിധാനത്തേക്ക് പുറപ്പെട്ടു. ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് എന്ന നിലയിലല്ല കൊച്ചുമക്കളുടെ അച്ചമ്മ എന്ന നിലയിലാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. ഏറെ കാത്തിരുന്ന് കിട്ടിയ കൊച്ചുമക്കളാണ്. ഇവര്‍ക്ക് ചോറു കൊടുക്കലാണ് പ്രധാന കാര്യം. അതു കഴിഞ്ഞ് മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാമെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നിധാനത്ത് തങ്ങാനാവില്ലെന്ന് ശശികലയെ അറിയിച്ചു. അക്കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അപ്പോള്‍ തീരുമാനിക്കുമെന്നും ശശികല മറുപടി നല്‍കി. ശശികലയും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അവിടെ പോയി ആരും തമ്പടിക്കണ്ട എന്നാണ് ശശികലയോട് പറഞ്ഞതെന്ന് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് തങ്ങരുതെന്ന് രേഖപ്പെടുത്തിയ നോട്ടീസ് പൊലീസ് ശശികലയെ വായിപ്പിച്ച് കേള്‍പ്പിക്കുകയും പന്നീട് കൈമാറുകയും ചെയ്തു

കഴിഞ്ഞ ദിവസം മരകൂട്ടത്തു വച്ച് കെ.പി. ശശികലയെ പൊലീസ് തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത ശശികലയെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ശശികലക്കെതിരെ പൊലീസ് ചുമത്തിയ സി ആര്‍ പി സി 110 ഇ എന്ന സ്ഥിരം കുറ്റവാളി വകുപ്പ് കോടതി അനുവദിച്ചില്ല. ഈ വകുപ്പ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമ ലംഘനം സംബന്ധിച്ച 107 വകുപ്പ് മാത്രം ചുമത്തിയാണ് ജാമ്യം അനുവദിച്ചത്.

prp

Related posts

Leave a Reply

*