ശബരിമലയിലേക്ക് ഭക്തരെ കയറ്റി തുടങ്ങി; സുരക്ഷ ശക്തം

പമ്പ: ശബരിമലയിലേയ്ക്ക് ഭക്തരെ കയറ്റി തുടങ്ങി. കുഭ മാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭക്തരെ മല കയറാന്‍ അനുവദിച്ചത്. ഇത്തവണ മല കയറാനെത്തിയവരില്‍ കൂടുതലും ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരാണ്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്‍റലിജന്‍സ് […]

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു; പ്രതിഷേധിച്ച 5 പേര്‍ കസ്റ്റഡിയില്‍

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്താണ് യുവതികളിലൊരാള്‍. ഷനില എന്നാണ് രണ്ടാമത്തെ യുവതിയുടെ പേര്. പ്രതിഷേധക്കാരില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്. പ്രതിഷേധം കനത്തതോടെയാണ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് […]

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പമ്പ: ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡലകാലത്തിന്‍റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്നലെ സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്. […]

ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് അവാര്‍ഡ്

പമ്പ: ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി. ഉമാദേവി, വി. പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് […]

നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ഇത് കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആര്‍ടിസി ബസുകളാണു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു ചെയിന്‍ സര്‍വീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സര്‍വിസില്‍നിന്നു പിന്‍വലിച്ചത്. പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് […]

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു

പമ്പ: ശശികല സന്നിധാനത്തേക്ക് നീങ്ങിയതിന്‍റെ പിന്നാലെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമയം മാറുന്നതോടെ ഈ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യമാണുള്ളത്. സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങുന്നതിനും ഇത് പ്രശ്‌നങ്ങള്‍ സൃഷടിക്കും.

നാമജപ പ്രതിഷേധം; കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു

പമ്പ: ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മണിയാര്‍ ക്യാമ്പില്‍ പ്രത്യേകം ചോദ്യം ചെയ്യുകയാണ്. സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിരവധി പേരെ രാത്രി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശശികല സന്നിധാനത്തേക്ക്; അവിടെ പോയി ആരും തമ്പടിക്കേണ്ടെന്ന് പൊലീസ്

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല കൊച്ചു മക്കള്‍ക്ക് ചോറു കൊടുക്കുന്നതിന് സന്നിധാനത്തേക്ക് പുറപ്പെട്ടു. ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് എന്ന നിലയിലല്ല കൊച്ചുമക്കളുടെ അച്ചമ്മ എന്ന നിലയിലാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. ഏറെ കാത്തിരുന്ന് കിട്ടിയ കൊച്ചുമക്കളാണ്. ഇവര്‍ക്ക് ചോറു കൊടുക്കലാണ് പ്രധാന കാര്യം. അതു കഴിഞ്ഞ് മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാമെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നിധാനത്ത് തങ്ങാനാവില്ലെന്ന് ശശികലയെ […]