ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു; പ്രതിഷേധിച്ച 5 പേര്‍ കസ്റ്റഡിയില്‍

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്താണ് യുവതികളിലൊരാള്‍. ഷനില എന്നാണ് രണ്ടാമത്തെ യുവതിയുടെ പേര്. പ്രതിഷേധക്കാരില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്. പ്രതിഷേധം കനത്തതോടെയാണ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു

പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേര്‍ ശരണം വിളിച്ച്‌ പ്രതിഷേധം തുടങ്ങി. തുടക്കത്തില്‍ കുറച്ച്‌ പൊലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് കൂടുതല്‍ പേരെത്തി വലയം തീര്‍ത്തു. അസി കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി.

സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കി. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലാണ് യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചു.

prp

Related posts

Leave a Reply

*